മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ച സംഭവം: കേസെടുക്കാന്‍ ഉത്തരവ്്
കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേ നടപടി സ്വീകരിച്ച കോട്ടയം മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ച എം.ജി യുനിവേഴ്സിറ്റി യൂനിയന്‍ നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് ഒരു മാസത്തിനുള്ളില്‍ കോടതിയെ അറിയിക്കണം.
കോട്ടയം മുനിസിപ്പല്‍ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്കയച്ച കത്തയച്ചതിനെതുടര്ന്ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ് .
കേസ് പരിഗണിച്ച ഹൈക്കോടതി കോട്ടയം ജില്ലാ പൊലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ എന്താണ് ഇത്ര താമസമെന്ന് കോടതി ആരാഞ്ഞു. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോയെന്നും കോടതി ചോദിച്ചു. യൂനിവേഴ്സിറ്റി കലോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച അനുമതിയില്ലാത്ത ബോര്‍ഡുകള്‍ നീക്കിയതിനെ തുടര്‍ന്നാണ് യൂനിയന്‍ നേതാക്കള്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഓഫിസില്‍ ഉപരോധിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. ഫ്ളക്്സ് നിയന്ത്രണത്തിന് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് യൂനിയന്‍ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."