HOME
DETAILS

കനത്ത മഴയില്‍ വീട് തകര്‍ന്ന നിര്‍ധന കുടുംബത്തിന് വിന്‍സെന്റ് ഡേവിയുടെ കാരുണ്യം

  
backup
September 19, 2018 | 2:48 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-10

 

കോവളം: കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണതിനെ തുടര്‍ന്ന് വഴിയാധാരമായ നിര്‍ധന കുടുംബത്തിന് കോണ്‍ട്രാക്ടര്‍ വിന്‍സെന്റ് ഡേവിയുടെ കാരുണ്യം. ഇതോടെ ജില്ലയില്‍ മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളില്‍ ആദ്യം നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ടെറസ് വീട്ടില്‍ ഓട്ടോ ഡ്രൈവറായ കുഞ്ഞുമോനും കുടുംബത്തിനും ഇനി പേടിയില്ലാതെ അന്തിയുറങ്ങാം.
വെങ്ങാനൂര്‍ പനങ്ങോട് അംബേദ്കര്‍ ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ കുഞ്ഞുമോനും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്ന വീട് ഓഗസ്റ്റിലെ കനത്ത മഴയിലാണ് നിലംപൊത്തിയത്. പലരും സഹായ വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടന്നില്ല.
ഒടുവില്‍ വിവരമറിഞ്ഞതോടെ സംഭവം നേരില്‍ക്കണ്ട് കാര്യങ്ങള്‍ മനസിലാക്കിയ സമീപ വാസിയും കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറുമായ വിന്‍സെന്റ് ഡേവി കാരുണ്യ ഹസ്തവുമായി എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കോവളം സബ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാറാണ് കുഞ്ഞുമോനും കുടുംബത്തിനും വീടിന്റെ താക്കോല്‍ കൈമാറിയത്. അഡ്വ. എം. വിന്‍സന്റ് എം.എല്‍.എയും വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ സംബന്ധിച്ചു. ഇതിന് മുമ്പും ആഴാകുളത്ത് ഒരു നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ ഗണ്യമായ സംഭാവന ചെയ്തയാളാണ് കോണ്‍ട്രാക്ടര്‍ വിന്‍സെന്റ് ഡേവി. നിര്‍ധനര്‍ക്ക് കൈത്താങ്ങുമായി എത്തുന്ന കോണ്‍ട്രാക്ടറെ ജനപ്രതിനിധികളും എസ്.ഐയും നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  2 months ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  2 months ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 months ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  2 months ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  2 months ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  2 months ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  2 months ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  2 months ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  2 months ago