ബംഗളൂരു, സ്റ്റാര്‍ട്ടപ്പുകള്‍ തഴച്ചുവളരുന്ന ഇന്ത്യന്‍ നഗരം; രാജ്യത്തെ ആകര്‍ഷകമായ 25 സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയുമായി ലിങ്ക്ഡ്ഇന്‍
അഞ്ചു വര്‍ഷം മാത്രം പ്രായമുള്ള Oyo, ആരോഗ്യ-സൗഖ്യ വെബ്‌സൈറ്റ് Cure.Fit, ഓണ്‍ ഡിമാന്റ് ഡെലിവറി സര്‍വീസ് സ്ഥാപനമായ Dunzo.in ഇവയാണ് ലിങ്ക്ഡ്ഇന്‍ പട്ടികയില്‍ ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷകമായ 25 സ്റ്റാര്‍ട്ടപ്പുകളില്‍ മുന്നിലുള്ളത്.
ബംഗളൂരുവാണ് സ്റ്റാര്‍ട്ടപ്പുകളുടെ ഹബ്ബായി പ്രൊഫഷണ്‍ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ കണക്കാക്കുന്നത്. 25 കമ്പനികളില്‍ 11 ന്റെയും ആസ്ഥാന ഓഫിസുകള്‍ ബംഗളൂരുവിലാണ്. അതുകഴിഞ്ഞ് മുംബൈ, ഏഴെണ്ണം. ഗുരുഗ്രാമില്‍ മൂന്നും ന്യൂഡല്‍ഹിയിലും പൂനെയും രണ്ടുവീതം സ്റ്റാര്‍ട്ടപ്പ് കമ്പനികളും പ്രവര്‍ത്തിക്കുന്നു.
ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Oyo ആണ് ലിങ്ക്ഡ് ഇന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ മൊത്തം 230 നഗരങ്ങളിലായി 1,00,000 മുറി ഇവരുടെ കീഴിലുണ്ട്.
ബെഗളൂരു ആസ്ഥാനമായാണ് Cure.Fti പ്രവര്‍ത്തിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, യോഗ, മെഡിറ്റേഷന്‍ സെന്റര്‍, ജിം തുടങ്ങിയ സേവനങ്ങളാണ് വെബ്‌സൈറ്റിലൂടെ ലഭിക്കുക.
മൂന്നാം സ്ഥാനത്തുള്ള Dunzo.in ന്റെ ആസ്ഥാനവും ബംഗളൂരുവാണ്. ഗൂഗിളിന്റെ ഇന്ത്യയിലെ നേരിട്ടുള്ള ആദ്യ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണിത്.
Rivigo, Digit Insurance, Little Black Book, Republic World, The Minimalist, Razorpay, Innov8 Coworking, Schbang, Acko General Insurance, Treebo Hotels, InCred, Jumbotail, Udaan.com, UpGrad.com, InterviewBit, Shuttl, Meesho എന്നവയാണ് പട്ടികയിലുള്ള മറ്റു കമ്പനികള്‍.
തൊഴില്‍ വളര്‍ച്ച, ഇടപെടല്‍, ജോലി താല്‍പര്യം, ആകര്‍ഷണം എന്നീ നാലു മാനദണ്ഡങ്ങള്‍ നോക്കിയാണ് ലിങ്ക്ഡ്ഇന്‍ പട്ടിക തയ്യാറാക്കുന്നത്. 2017 ജൂലൈ ഒന്നിനും 2018 ജൂണ്‍ 30നും ഇടയിലുള്ള കണക്കുകളാണ് ഇപ്രാവശ്യത്തെ പട്ടികയിലേക്കു പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."