പോരാട്ടം ഇഞ്ചോടിഞ്ച്: ബിഹാറില്‍ എന്‍.ഡി.എ 123, മഹാസഖ്യം 113; ഉപ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റം
ന്യൂഡല്‍ഹി:രാവിലെ എട്ട് മണിക്ക് തുടങ്ങിയ ബിഹാറിലെ വോട്ടെണ്ണല്‍ 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് നില വീണ്ടും മാറുന്നു. എന്‍.ഡി.എ 123 സീറ്റിലേക്കെത്തിയിട്ടുണ്ട്. മഹാസഖ്യത്തിന്റെ സീറ്റുനില 110 സീറ്റിലേക്ക് താഴ്ന്നിട്ടുണ്ട്. ലീഡുനില മാറിമറിയുകയാണ്. കേവലം ആയിരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് മിക്ക മണ്ഡലങ്ങളിലേയും വോട്ടിംഗ് നില. അതിനാല്‍ ആരും തോല്‍ക്കാം. ജയിക്കുകയുമാകാം. അതിന് അന്തിമഫലമെത്തുവരേ കാത്തിരിക്കേണ്ടിവരും.
ഇതുവരെ 3.40 കോടി വോട്ടെണ്ണി കഴിഞ്ഞുവെന്നാണറിയുന്നത്. ആകെ വോട്ടുകള്‍ 4.10 കോടിയാണ്. ഇനി 70 ലക്ഷം വോട്ടുകള്‍ കൂടി എണ്ണാനുണ്ട്.
ബിഹാറിലെ ഹസന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ തേജ് പ്രതാപ് യാദവ് വിജയിച്ചു.
അതേ സമയം മതിഹനിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഡോ രാജേന്ദ്ര പ്രസാദ് യാദവിന് നേരത്തെയുണ്ടായിരുന്ന ലീഡ് നഷ്ടമായി. എന്നാല്‍ ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ഇനിയും പത്ത് റൗണ്ട് കൂടി കഴിയണം.
അതേസമയം ബിഹാറിലെ ബി.ജെ.പി മുന്നേറ്റത്തില്‍ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
അതേ സമയം 10 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. ഗുജറാത്തില്‍ എട്ടില്‍ മൂന്നിടത്ത് ബി.ജെ.പി വിജയിച്ചപ്പോള്‍ അഞ്ചിടങ്ങളില്‍ ബി.ജെ.പി മുന്നേറുകയാണ്.
ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റുകളില്‍ അഞ്ചിടത്തും ബി.ജെ.പി ലീഡ് ചെയ്യുകയാണ്. ബി.എസ്.പി, എസ്പി, സ്വതന്ത്രര്‍ എന്നിവര്‍ ഒരോ സീറ്റിലും മുന്നേറ്റം തുടരുകാണ്. ജാര്‍ഖണ്ഡില്‍ ഒരിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നേറുമ്പോള്‍ നാഗാലാന്‍ഡില്‍ രണ്ട് സീറ്റുകളിലും സ്വതന്ത്രര്‍ക്കാണ് ലീഡ്.
ഒഡിഷയില്‍ ബിജെപിയെ പിന്നിലാക്കി ബിജു ജനതാദള്‍ മുന്നേറുകയാണ്. ഛത്തീസ്ഗഡിലും ഹരിയാനയിലും കോണ്‍ഗ്രസ് മുന്നേറുമ്പോള്‍, തെലങ്കാനയില്‍ ബി.ജെ.പി മുന്നേറുന്നു. മണിപ്പൂരില്‍ രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. രണ്ടിടത്ത് ബിജെപിക്കാണ് ലീഡ്. മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ 20സീറ്റുകളില്‍ ബി.ജെ.പി വിജയം ഉറപ്പിച്ചു. ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് കുറഞ്ഞത് ഒന്‍പത് സീറ്റുകളായിരുന്നെങ്കില്‍ 11 സീറ്റുകളില്‍ കൂടി മുന്നിലാണ് ബി.ജെ.പി.
ഏഴ് സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായത്. ഒരു സീറ്റില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും മുന്നിട്ട് നില്‍ക്കുന്നു. ഔദ്യോഗികഫലം പുറത്തുവന്നിട്ടില്ലെങ്കിലും 21 സീറ്റ് കിട്ടിയാല്‍ മാത്രമേ ഭരണം തിരിച്ചുപിടിക്കാനാകൂ എന്നിരിക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റേത് വലിയ തകര്‍ച്ചയാകുകയാണ്.
മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ് പടിയിറങ്ങിയ എം.എല്‍.എമാര്‍ മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
അതേ സമയം തെലങ്കാനയിലെ ദുബാക്ക മണ്ഡലത്തില്‍ ബി.ജെ.പിക്ക് അട്ടിമറി വിജയം. തെലുങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ ടി.ആര്‍.എസ്സിന്റെ സൊലീപേട്ട സുജാതയെ 1,118 വോട്ടുകള്‍ക്കാണ് ബിജെപിയുടെ എം.രഘൂനന്ദന്‍ റാവു തോല്‍പ്പിച്ചത്. ബി.ജെ.പി 62,772 വോട്ടും ടി.ആര്‍.എസ് 61,302 വോട്ടും കോണ്‍ഗ്രസ് 21,819 വോട്ടും നേടി.
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ഐ.ടി മന്ത്രിയുമായ കെ.ടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേര്‍ന്നു കിടന്ന മണ്ഡലമാണ് ദുബാക്ക.
കര്‍ണാടകത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ബാംഗ്ലൂര്‍ ആര്‍ ആര്‍ നഗര്‍, തുംകൂര്‍ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ് ശക്തി കേന്ദ്രങ്ങളിലാണ് ബി.ജെ.പിയുടെ അട്ടിമറി വിജയം. യെദ്യുരപ്പയുടെ അഭിമാന പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വന്ന മുനിര്തന 67790 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. കാലങ്ങളായുള്ള ജെ.ഡി.എസ് കോട്ടയായ സിറയില്‍ 12949 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷ് ഗൗഡ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."