നേവിയില്‍ സെയിലര്‍; 2,700 ഒഴിവുകള്‍
സെയിലര്‍ തസ്തികയില്‍ 2,700 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റിനൊരുങ്ങി നാവികസേന. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് തസ്തികയിലെ 2,200 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌മെന്റില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത വേണം. 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31നുമിടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. പരിശീലന കാലത്ത് 14,600 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. പരിശീലനത്തിനുശേഷം 21700-69100 രൂപ. ആര്‍ട്ടിഫൈസര്‍ അപ്രന്റിസിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് യോഗ്യത. കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷണലായി പഠിച്ചിരിക്കണം. നിര്‍ദിഷ്ട ശാരീരികയോഗ്യത വേണം. 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കാവുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂലൈ 08.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."