സ്‌പെഷല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നിലച്ചു; കള്ളടാക്‌സി സര്‍വിസ് വീണ്ടും സജീവം
തിരൂര്‍: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലെ സ്‌ക്വാഡ് പ്രവര്‍ത്തനം നിലച്ചതോടെ കള്ളടാക്‌സി സര്‍വിസ് സജീവമായി. ട്രാഫിക് നിയമലംഘനങ്ങളും വര്‍ധിച്ചു. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മോട്ടോര്‍ വാഹനവകുപ്പ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ 20 ദിവസത്തിലധികമായി നിലച്ചത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മാത്രം തിരൂര്‍ ജോയിന്റ് ആര്‍.ടി ഓഫിസ് പരിധിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ട്രാഫിക് നിയമലംഘനത്തിനും അനധികൃത വാഹന സര്‍വിസിനുമെതിരായി പിഴ ചുമത്തി പത്തുലക്ഷത്തോളം രൂപയാണ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കാരിലേക്ക് ഒടുക്കിയത്.
സ്‌ക്വാഡ് നിര്‍ജീവമായതോടെ കള്ളടാക്‌സി സര്‍വിസ് അടക്കമുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ചതായും ഇതൊഴിവാക്കാന്‍ സ്‌പെഷല്‍ സ്‌ക്വാഡ് ഉടന്‍ രൂപീകരിക്കണമെന്നും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ തിരൂര്‍ 55 സോണ്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഓര്‍ഗനൈസേഷന്‍ മലപ്പുറം ആര്‍.ടി.ഒയ്ക്ക് കഴിഞ്ഞ ദിവസം നിവേദനവും നല്‍കിയിരുന്നു. സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരണവുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്ത പക്ഷം മന്ത്രിതലത്തില്‍ ഉള്‍പ്പെടെ ഇടപെടലുകള്‍ നടത്തുമെന്നും പ്രസിഡന്റ് നാസര്‍ പൂക്കയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."