ഹൈക്കോടതി പരിധിയില്‍ പ്രകടന നിരോധനം: വിധി പുന:പരിശോധിക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: ഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ പ്രകടനം നടത്തുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ വിധി സംസ്ഥാനത്തെ എല്ലാ കീഴ് കോടതികള്‍ക്കും ബാധകമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ഉത്തരവ് ഉണ്ടായതെന്നു വേണം മനസ്സിലാക്കാന്‍. സംസ്ഥാനത്തെ പല കോടതികളും കലക്ടറേറ്റിന്റെ ഭാഗമായോ റവന്യൂ ഓഫിസ് കെട്ടിടങ്ങളുടെ ഭാഗമായോ ആണു പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യ നിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ പലപ്പോഴും പ്രതിഷേങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനുള്ള അവകാശത്തിന്റെ നിഷേധമായി ഈ ഉത്തരവ് മാറുകയാണെന്നു അദ്ദേഹം പറഞ്ഞു. സ്വമേധയാ ഉള്ള നടപടികളിലൂടെയാണു കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നു കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."