'ആക്ഷേപമുന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നരാണ്'; വര്‍ഗീയ ഏകോപനമുണ്ടാക്കലാണ് ലക്ഷ്യം'- എ. വിജയ രാഘവന്‍
തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശവുമായി സി.പിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വീണ്ടും. സാമ്പത്തിക സംവരണത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഈ ആക്ഷേപമൊക്കെ ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നന്മാരാണ്. വര്‍ഗീയ ഏകോപനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവരെന്നും മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറയുന്നു. പരമാവധി സംവരണത്തിന്റെ ആനുകൂല്യം കിട്ടി ജീവിതനിലവാരം മെച്ചപ്പെടുത്തിയവരാണ് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജാതി അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്ന ഒരു പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്. ജാതികള്‍ തമ്മിലുള്ള സംഘര്‍ഷമല്ല നമ്മുടെ നാട്ടില്‍ നടക്കുന്നത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം അതില്‍ വേറെയാണ്. അവര്‍ സഹസ്രാബ്ദങ്ങളുടെ അടിച്ചമര്‍ത്തലിന് വിധേയരായവരാണ്. അവര്‍ക്കുള്ള സംവരണം അഭംഗുരം തുടരണം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിച്ച അളവില്‍ വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടതാണ്. പട്ടികജാതി/വര്‍ഗം ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളിലും സമ്പന്നരും ദരിദ്രരുമുണ്ട്. ഈ ദരിദ്ര ജനവിഭാഗങ്ങളുടെ യോജിപ്പാണ് ഞങ്ങള്‍ നടത്തുന്നത്.
സംവരണത്തിലൂടെ ജോലി ലഭിക്കുന്ന ആളുകള്‍ക്ക് ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളിലൂടെ സംവരണത്തിന്റെ അളവ് എത്ര ചുരുങ്ങിപ്പോയി അടച്ചുപൂട്ടുന്ന ഓരോ പൊതുമേഖല സ്ഥാപനവും സംവരണ തൊഴില്‍ അവസരമല്ലേ നഷ്ടപ്പെടുത്തുന്നത് സംവരണം വഴി ജോലി ലഭിക്കുന്നതിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞു. റെയില്‍വേ പോലുള്ള സ്ഥാപനങ്ങളില്‍ റിക്രൂട്ട്‌മെന്റ് നിശ്ചലമായി. റിക്രൂട്ട്‌മെന്റ് ഇല്ലെങ്കില്‍ സംവരണം ലഭിക്കുമോ അതല്ലേ മൗലിക വിഷയം ഈ സാമ്പത്തിക നയത്തിന് എതിരായി സമരം രൂപപ്പെട്ടുവരേണ്ടതല്ലേ സംവരണം എന്നൊരു വിഷയത്തെ മാത്രം വെച്ചുകൊണ്ടല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
സി.പി.എം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത് വോട്ടുബാങ്കിലേക്ക് നോക്കിയല്ല, സമൂഹതാല്‍പര്യം കണക്കാക്കിയാണ്. സംവരണ പ്രശ്‌നത്തില്‍ 1995ല്‍ സി.പി.എം, ഇന്ന് ഇന്ത്യ അംഗീകരിച്ച നിലപാട് ഉയര്‍ത്തിപ്പിടിച്ചു. അന്ന് കേരള നിയമസഭയില്‍ സി.പി.എം ഒറ്റപ്പെട്ടു. പക്ഷേ, പിന്നീട് കാലം അതിലേക്കു നീങ്ങി. ഒരു ജാതി, ഒരു വോട്ടുബാങ്ക് എന്നതാണ് ആക്ഷേപം ഉന്നയിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. ആ നിലപാടില്‍നിന്നാണ് ഈ ചോദ്യംപോലും ഉയരുന്നത്. അതില്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഏതെങ്കിലും മതപാര്‍ട്ടിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കി അവരുടെ വര്‍ഗീയ കാഴ്ചപ്പാടിന് ഒരു രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന എളുപ്പവഴി സി.പി.എം അന്വേഷിക്കുന്നില്ലെന്നും അഭിമുഖത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."