എ.കെ.ജി സ്മാരക വായനശാല വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു
എടച്ചേരി: ഒന്നരമാസക്കാലം നീണ്ടു നിന്ന എടച്ചേരി എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 52ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ സമാപിച്ചു. വോളിബോള്‍ മേള, കളരിപ്പയറ്റ്,ചലച്ചിത്രമേള, രചനാ മത്സരങ്ങള്‍, അമ്മയറിയാന്‍, സൈബര്‍ ലോകത്തെ കുറിച്ച ബോധവല്‍കരണ ക്ലാസ് എന്നിവ വിവിധ ദിവസങ്ങളിലായി നടന്നു.
സമാപന സമ്മേളനം പ്രശസ്ത കവിയും ഗാനരചയിതാവും നാടകകൃത്തുമായ കരിവെളളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ എടച്ചേരി ,അക്ബര്‍ കക്കട്ടില്‍ സ്മൃതി അവാര്‍ഡ് നേടിയ അനുഗ്രഹ ഇ.ടി, എസ്.എസ്.എല്‍.സി ഉന്നത വിജിയികള്‍ എന്നിവരെ അനുമോദിച്ചു.
എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.കെ ഷൈനി, ടി.കെ ലിസ, വള്ളില്‍ രാജീവന്‍, പി. സത്യന്‍, പി.കെ അശോകന്‍, കെ. നിധിന്‍ സംസാരിച്ചു. തുടര്‍ന്ന് പാലക്കാട് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ വെയില്‍ എന്ന നാടകവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."