HOME
DETAILS

ലഹരി വില്‍പന: കൊഴുപ്പിച്ച് ഓണ്‍ലൈന്‍ വ്യാപാരം, കുഞ്ഞുങ്ങളെ അടിമകളാക്കി ദീര്‍ഘകാലം ഉപഭോക്താക്കളാക്കി മാറ്റുന്നു

  
backup
June 26, 2019 | 5:18 AM

drugs-adict-new-issue-06-26-2019

തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലാണെന്ന് അറസ്റ്റിലാകുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരും ലഹരി വസ്തുക്കള്‍ എത്തിക്കുന്നു. ലഹരി വിമുക്ത കാംപസുകള്‍ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകളുണ്ട്. എന്നാല്‍ കോളജുകള്‍ക്ക് സമീപം ഇപ്പോഴും കഞ്ചാവും മറ്റും യഥേഷ്ടം വില്‍ക്കപ്പെടുന്നു. ലഹരി വസ്തുക്കളുടെ വിപണനവും വിനിയോഗവും തടയാന്‍ രണ്ടു ജില്ലകളില്‍ എക്സൈസ് വകുപ്പ് ആധുനിക വയര്‍ലസ് സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പരിശോധന പേരിനുമാത്രമാണ്.


കുഞ്ഞുങ്ങളെ അടിമകളാക്കി ദീര്‍ഘകാലം ഉപഭോക്താക്കളായി മാറ്റുന്ന പ്രക്രിയക്കാണ് ലഹരിമാഫിയ നേതൃത്വം നല്‍കുന്നതെന്ന് സമ്മതിക്കുന്നത് സംസ്ഥാന എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തന്നെയാണ്. ലഹരി ദിനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.
ആരോഗ്യത്തില്‍ ഒന്നാമതുള്ള സംസ്ഥാനം അനാരോഗ്യത്തിലും ഒന്നാമതാണെന്ന് കാണിക്കുകയാണ് ഇത്തരം പ്രവര്‍ത്തനത്തിലൂടെ.
കൊച്ചി, തിരുവനന്തപുരം ജില്ലകള്‍ ലഹരി ലോബികളുടെ പ്രധാന ഹബ്ബായി മാറുന്നു. കൃത്യമായ പരിശോധനകളില്ല. എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ കാര്യക്ഷമതയില്ലായ്മയും ലഹരി മാഫിയകളെ സഹായിക്കുന്നു. ആരോഗ്യ മാനദണ്ഡങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗിന്റെ ആരോഗ്യ സൂചിക. സംസ്ഥാനങ്ങളില്‍ ഏറ്റവും മോശം ഉത്തര്‍പ്രദേശ് ആണ്. തൊട്ടടുത്ത് ബിഹാറുമുണ്ട്.

'ആരോഗ്യമുള്ള സംസ്ഥാനങ്ങള്‍, പുരോഗമന ഇന്ത്യ' എന്ന പേരില്‍ തയാറാക്കിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
2017-18 ലെ ആരോഗ്യ രക്ഷാരംഗത്ത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാഴ്ചവച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കിയത്. 23 ആരോഗ്യ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയ സംയോജിത അളവാണ് സൂചിക.
ലഹരിക്കടത്ത് തടയാന്‍ പൊലിസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സഹായത്തോടെ വിമാനത്താവളങ്ങളിലും, റോഡുകളിലും പാഴ്സല്‍ ഓഫിസുകളിലും നിരീക്ഷണവും ചെക്ക് പോസ്റ്റുകളിലും പ്രധാന പാതകളിലും വാഹന പരിശോധനയും ശക്തമാക്കിയെന്ന് എക്സൈസ് അവകാശപ്പെടുമ്പോഴും കഞ്ചാവ്, ഹാഷിഷ്, എം.ഡി.എം.എ, ചരസ്, ഒപിഎം, എല്‍.എസ്.ഡി എന്നിവയും വിവിധയിനം ഗുളികകളും ദിനംപ്രതി പിടിച്ചെടുക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരും ലഹരി വസ്തുക്കള്‍ എത്തിക്കുന്നുവെന്നാണ് പുതിയ വിവരം. ലഹരി വിമുക്ത കാംപസുകള്‍ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകളുണ്ട്. എന്നാല്‍ വിദ്യാലയങ്ങള്‍ക്ക് സമീപം ഇപ്പോഴും കഞ്ചാവും മറ്റും യഥേഷ്ടം വില്‍ക്കപ്പെടുന്നു. ലഹരി വസ്തുക്കുടെ വിപണനവും വിനിയോഗവും തടയാന്‍ രണ്ടു ജില്ലകളില്‍ എക്സൈസ് വകുപ്പ് ആധുനിക വയര്‍ലസ് സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പരിശോധന പേരിനുമാത്രമാണ്.
മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് അപകടകാരികളായ ഗുളികരൂപത്തിലുള്ള ലഹരി പദാര്‍ഥങ്ങള്‍ വിറ്റുപോകുന്നത്.

പരിശോധനയ്ക്ക് കിറ്റുണ്ട്... പക്ഷേ...

പിടിച്ചെടുക്കുന്ന മയക്കുമരുന്ന് രാസപരിശോധനയ്ക്ക് അയക്കാതെതന്നെ തിരിച്ചറിയാനുള്ള 21 പരിശോധനാ കിറ്റുകള്‍ എക്സൈസിന് കേന്ദ്ര നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയിട്ടുണ്ട്.
ഇതുപയോഗിച്ചുള്ള പരിശോധന കാര്യക്ഷമമല്ല. നാഷനല്‍ കെമിക്കല്‍ ലബോറട്ടറിക്കായി പൂനെയിലെ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് നിര്‍മിച്ച കിറ്റാണ് എക്സൈസിന്റെ കൈവശമുള്ളത്.
പൊലിസിന്റെ കൈവശവുമുണ്ട്. ഐക്യരാഷ്ട്ര സംഘടന പൊലിസിനും എക്സൈസിനും കുറഞ്ഞ എണ്ണം കിറ്റുകള്‍ സൗജന്യമായി നല്‍കുന്നുമുണ്ട്. എക്സൈസുള്ളതിനാല്‍ പൊലിസ് കാര്യമായി പരിശോധിക്കാറില്ല.


പിടിച്ചെടുത്ത ലഹരി വസ്തുവിന്റെ സാംപിള്‍ ആഭ്യന്തര വകുപ്പിന്റെ കെമിക്കല്‍ ലാബില്‍ പരിധോനയ്ക്ക് അയക്കുന്നതാണ് നിലവിലെ രീതി. ആയിരക്കണക്കിന് കേസുകള്‍ക്കൊപ്പം ഇവയും പരിശോധന കാത്തുകിടക്കും. മുന്‍ഗണന പ്രകാരമേ നല്‍കൂ എന്നതിനാല്‍ പരിശോധനാഫലം വൈകും. കേസ് എങ്ങുമെത്താതെ നീളുകയും ചെയ്യും. മയക്കുമരുന്ന് ഉപയോഗിച്ചയാളിന്റെ രക്തം, മൂത്രം, വിയര്‍പ്പ്, മുടി, ഉമിനീര്‍ ഇവ പരിശോധിച്ച് ലഹരി വസ്തു കണ്ടെത്താനുള്ള സംവിധാനവും എക്സൈസിനില്ല. ഇതിന് ഫോറന്‍സിക് ലാബിനെ ആശ്രയിക്കണം. മയക്കുമരുന്നാണെന്ന ധാരണയില്‍ കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍, ലബോറട്ടറി റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ കുടുങ്ങുന്ന സ്ഥിതിയുമുണ്ട്. വിവിധ ജില്ലകളില്‍ 'മയക്കുമരുന്ന് ' അരിപ്പൊടിയായി മാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മയക്കുമരുന്ന് വേട്ടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ ലഹരിമാഫിയയാണ് ഇങ്ങനെ കെണിയൊരുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  a few seconds ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  8 minutes ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  9 minutes ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  10 minutes ago
No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  36 minutes ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  41 minutes ago
No Image

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

uae
  •  an hour ago
No Image

കോടികൾ വാരിക്കൂട്ടിയവനും ഇതിഹാസവും പുറത്ത്; വമ്പൻ മാറ്റങ്ങളുമായി ഞെട്ടിച്ച് കൊൽക്കത്ത

Cricket
  •  an hour ago
No Image

മുതിർന്നവർക്ക് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, ലോവർ ബെർത്ത് ഉറപ്പായും ലഭിക്കും

Travel-blogs
  •  an hour ago
No Image

വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർഥിയെ നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം തളരാതെ വീണ്ടും പ്രചാരണത്തിന്

Kerala
  •  an hour ago