HOME
DETAILS

ഇടതുപക്ഷത്തിന് അപചയങ്ങള്‍ സംഭവിക്കുമ്പോള്‍

  
backup
November 17, 2020 | 10:43 PM

651696522-2020

 

കാലങ്ങളായി മതനിരപേക്ഷ മനസുകള്‍ കണ്ട ഇടതുപക്ഷ മതേതര ബദല്‍ ഒരു ദിവാസ്വപ്നമായിരിക്കുകയാണ്. ത്രിപുരയും മറ്റു സംസ്ഥാനങ്ങളും തീവ്ര വലതുപക്ഷത്തേക്ക് മാറിയത് അഴിമതി കൊണ്ട് മാത്രമായിരുന്നില്ല. രാഷ്ട്രീയം സാധ്യതയുടെ കലയാണെന്ന് തെറ്റിദ്ധരിച്ച നേതൃത്വം വോട്ട് നേടാന്‍ മതനിരപേക്ഷ വഴിവിട്ട് മൃദുഹിന്ദുത്വ സമീപനത്തിലേക്ക് വഴുതിയതും ഒരു കാരണമായിരുന്നു. മികച്ച സോഷ്യലിസ്റ്റ് അടിവേരുകള്‍ ഉള്ള ബിഹാറില്‍ സി.പി.ഐ (എം.എല്‍) 12 സീറ്റുകളില്‍ ജയിച്ചുകയറിയപ്പോള്‍ സി.പി.എം മത്സരിച്ച നാലില്‍ രണ്ടും സി.പി.ഐ രണ്ടും സീറ്റുകള്‍ നേടി പ്രതീക്ഷ നല്‍കി. രാഷ്ട്രീയഭൂമിക വര്‍ഗീയ വംശീയ വേഷം ധരിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിത്തുടങ്ങിയത് 1992 മുതലാണ്. ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയ വര്‍ഗീയ കാര്‍ഡ് പല പാര്‍ട്ടികളും നിറം മാറ്റി മഞ്ഞക്കാര്‍ഡ് ആയി ഉപയോഗിച്ചു. പാര്‍ട്ടി വോട്ടുകള്‍ ബ്ലാങ്ക്‌ചെക്ക് പോലെ ഒപ്പിട്ട് രാഷ്ട്രീയമാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വയ്ക്കുന്നതും അപൂര്‍വ സംഭവമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് മൂല്യം () എന്ന മൂലധനം മേമ്പൊടിക്ക് ചേര്‍ക്കാന്‍ പോലുമില്ലാത്ത ദാരിദ്ര്യം ഇടതുപക്ഷം അഭിസംബോധനം ചെയ്യുന്ന വലിയ വെല്ലുവിളി തന്നെയാണ്.


കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗമന പരിസരങ്ങളില്‍ വളരാനാവശ്യമായ രാഷ്ട്രീയ നിലപാടുകള്‍ അവതരിപ്പിച്ച് ഇടതുപക്ഷം നടത്തിയ നീക്കങ്ങള്‍ക്ക് അടിസ്ഥാന വര്‍ഗങ്ങളെ വരുതിയിലാക്കാന്‍ സാധിച്ചു. 1969ലെ ഭൂപരിഷ്‌കരണ നിയമവും ജന്മിത്തം അവസാനിപ്പിക്കാനുള്ള നിലപാടുകളും സാധാരണ ജനങ്ങളില്‍ മതിപ്പ് സൃഷ്ടിച്ചു. ഭൂമി തുണ്ടുവല്‍ക്കരിക്കപ്പെട്ടതിനാല്‍ ആവശ്യമായ അരിയാഹാരത്തിന് ആന്ധ്രയെ ആശ്രയിക്കേണ്ടി വന്നുവെന്ന ആവലാതി ശാസ്ത്രീയമായി നിലവിലുണ്ട്. എന്നാലും കുടികിടപ്പ് അവകാശം അനുവദിച്ച് ഭൂഉടമകളാക്കി അടിയാള വര്‍ഗത്തെ മഹത്വവല്‍ക്കരിക്കാന്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ രാഷ്ട്രീയ ഇച്ഛാശക്തി തലമുറകള്‍ എത്ര കഴിഞ്ഞാലും നന്ദിയോടെ ഓര്‍ക്കാതിരിക്കില്ല.


ആണായാലും പെണ്ണായാലും മാറുമറയ്ക്കാന്‍ പാടില്ലാത്ത ഇന്നലെകള്‍ കേരളത്തിന്റെ കറുപ്പായി അവശേഷിക്കുന്നുണ്ട്. കല്ലുമാലകള്‍ അല്ലാത്ത ആഭരണം ധരിക്കാന്‍ കീഴാളര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. മനുഷ്യര്‍ക്കിടയില്‍ മനുഷ്യര്‍ തീര്‍ത്ത വലിയ സാമൂഹിക അകലം കുറച്ചുകൊണ്ടുവരാന്‍ രംഗത്തുവന്ന് ജീവത്യാഗം ചെയ്ത അന്നത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ചരിത്രം അനുവദിച്ചുകൊടുത്ത നൈതികത കാത്തുസൂക്ഷിക്കുന്നതില്‍ ആധുനിക കമ്മ്യൂണിസ്റ്റുകള്‍ വിജയിക്കുന്നില്ല. അധികാരവും ധനവും മൂലധനമാക്കി ലക്ഷ്വറി ജീവിതവും അതിനാവശ്യമായ ധനസമ്പാദന വഴികളും വികസിപ്പിക്കുന്നതില്‍ വ്യാപൃതരാണ് പല കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും. ഒരു പുലയ സ്ത്രീ വഴിയില്‍ പോകുമ്പോള്‍ കല്ലുമാല എവിടെയെന്ന് ഒരാള്‍ ചോദിച്ചു. അത് അന്നു സഭയില്‍വച്ച് അറുത്തുകളഞ്ഞുവെന്ന് മറുപടി നല്‍കി. ഉടനെ കത്തിയെടുത്തു. എന്നാല്‍ നിന്റെ ചെവിയും ഞാനിതാ അറുക്കുന്നുവെന്നു പറഞ്ഞ് ചെവി മുറിച്ചുകളഞ്ഞതായി കേട്ട് ഞങ്ങള്‍ അത്യന്തം വ്യസനിച്ചിരുന്നു. (അയ്യങ്കാളി-പുറം 92, ടി.എച്ച്.പി ചെന്താരശ്ശേരി). കീഴാള വര്‍ഗത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ മുന്നോട്ടുവന്ന പ്രസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിനും സ്ഥാനമുണ്ടായിരുന്നു.


തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയം നിര്‍ണയിക്കുന്ന ഘടകം ഹിന്ദുത്വമാണെന്ന ആധുനിക രാഷ്ട്രീയ നിരീക്ഷണം ഇടതുപക്ഷങ്ങളെ സ്വാധീനിക്കാന്‍ പാടില്ലായിരുന്നു. പല കാരണങ്ങളാല്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ ദലിത് ജനവിഭാഗങ്ങള്‍ രാഷ്ട്രീയാധികാരങ്ങളില്‍ പങ്കാളിത്തം ഉണ്ടാവാന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം അട്ടിമറിക്കാന്‍ മറ്റെന്തു ന്യായമാണ് ഇടതുപക്ഷങ്ങള്‍ക്ക് നിരത്താനാവുക. നിലവില്‍ കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ സൂക്ഷ്മപഠനം നടത്തിയാല്‍ മേലാള വര്‍ഗാധിപത്യം പരിഗണിച്ചുകൊണ്ട് തന്നെയാണ് എല്ലാ പാര്‍ട്ടികളും മുന്നോട്ടുപോയത്. ന്യൂനപക്ഷങ്ങളെ വളരാന്‍ അനുവദിക്കില്ലെന്ന വാശിയില്‍ സവര്‍ണ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങള്‍ ആര്‍ക്കും ബോധ്യമാകും. എന്നാല്‍ അടിസ്ഥാന വര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ എന്താണ്? മയക്കുമരുന്ന് മാഫിയ മുതല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന, സാമ്പത്തിക അടിത്തറ മാന്തുന്ന സ്വര്‍ണക്കടത്ത് വരെ എത്തിനില്‍ക്കുന്ന സംഭവവികാസങ്ങളുടെ സംരക്ഷകരും സഹായികളും ആരാണ് എന്തുകൊണ്ട് ഇത്തരം മാഫിയകള്‍ക്ക് നിര്‍ബാധം വളരാന്‍ കഴിഞ്ഞു ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.


വോട്ടര്‍മാരുടെ കരുതലുകള്‍ മാത്രമാണ് പ്രതീക്ഷ നല്‍കുന്ന ഘടകം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സവര്‍ണ ക്രൈസ്തവ സയണിസ്റ്റ് ലോബികളുടെ അന്‍പതിലേറെ ശതമാനം വോട്ടുകള്‍ ഡൊണാള്‍ഡ് ട്രംപിനു ലഭിച്ചു. നഗരവാസികളുടെ ബഹുഭൂരിപക്ഷം വോട്ടുകളും ട്രംപ് തന്നെയാണ് നേടിയത്. എന്നാല്‍ കറുത്തവരും ഗ്രാമീണരും തൊഴിലാളികളും ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തി ജോ ബൈഡനു വോട്ട് നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും മുന്നോട്ടുവച്ച സാമ്പത്തികനയങ്ങളെയും ചൈനയുമായി പിന്തുടര്‍ന്നുവരുന്ന വ്യാപാരയുദ്ധത്തെയും ഇസ്‌ലാംവിരുദ്ധ, അറബ് വിരുദ്ധ പരാമര്‍ശങ്ങളെയും അമേരിക്കയില്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയത് ന്യൂനപക്ഷമായ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന പ്രബുദ്ധ സമൂഹം കൂടിയായിരുന്നു. യഥാര്‍ഥ യജമാനന്‍ ജനങ്ങള്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമാണ് അമേരിക്കയില്‍നിന്ന് ലോകം പഠിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  a month ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  a month ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  a month ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  a month ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  a month ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  a month ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  a month ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  a month ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  a month ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  a month ago