HOME
DETAILS

കണ്ണുനനയിച്ച് മുങ്ങിമരിച്ച പിതാവിന്റെയും മകളുടെയും ആ ചിത്രം; കുടിയേറ്റത്തിനിടെ നൊമ്പരപ്പെടുത്തുന്ന മരണം വീണ്ടും

  
backup
June 26, 2019 | 2:59 PM

again-migrants-death-in-mexico-us-boarder


സ്യൂദാദ് വിക്ടോറിയ: അഭയാര്‍ത്ഥിയാകാനുള്ള യാത്രക്കിടെ മുങ്ങിമരിച്ച് കടല്‍ത്തീരത്തടിഞ്ഞ പിഞ്ചുകുഞ്ഞ് അയ്‌ലന്‍ കുര്‍ദിയുടെ മുറിവുണങ്ങാത്ത ഓര്‍മകളിലേക്ക് ഒരച്ഛന്റെയും കുഞ്ഞുമകളുടെയും ചിത്രം കൂടി. യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നാണ് ഹൃദയം പിളര്‍ക്കുന്ന പിതാവിന്റെയും മകളുടെയും മൃതശരീരങ്ങളുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്. മെക്‌സിക്കോയില്‍ നിന്നും യു.എസിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ റിയോഗ്രാന്‍ഡ് നദീതീരത്താണ് കണ്ടെത്തിയത്. മരണത്തിലേക്ക് കടക്കുന്ന അവസാനശ്വാസത്തിലും തന്റെ കുഞ്ഞ് രക്ഷപ്പെടണമെന്ന ചിന്തയില്‍ ആ രണ്ടു വയസുകാരിയെ സംരക്ഷിക്കാനായി പിതാവ് മാര്‍ട്ടിനസ് റാമിറസ് നടത്തിയ ശ്രമം ഏവരുടെയും കാഴ്ചയെ ഈറനണിയിപ്പിക്കുന്നതാണ്.

റാമിറസിന്റെ ടീ ഷര്‍ട്ടിനുള്ളില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു രണ്ടു വയസുകാരി വലേരിയയുടെ മൃതദേഹം കിടന്നിരുന്നത്. മകളെ തന്നോട് ചേര്‍ത്തുപിടിച്ചാണ് റാമിറസ് അവസാന ശ്വാസം വെടിഞ്ഞത്. ട്രംപ് ഗവണ്‍മെന്റിന് കീഴില്‍ യു.എസില്‍ അഭയാര്‍ത്ഥികളാകാന്‍ സാധിക്കില്ലെന്ന ഉറച്ച ബോധ്യം വന്നതിനാലാണ് റാമിറസും കുടുംബവും റിയോ ഗ്രാന്‍ഡ് നദി കടക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഇവര്‍ പുറപ്പെട്ടത്.

യാത്ര തിരിക്കുന്നതിന് മുന്‍പ് അപകടം സംഭവിച്ചാല്‍ മകള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി ടീ ഷര്‍ട്ടിനുള്ളില്‍ ചേര്‍ത്തുപിടിച്ചാണ് നീന്താന്‍ തുടങ്ങിയത്. പോകരുതെന്ന് പറഞ്ഞിട്ടും ദരിദ്ര ചുറ്റുപാടുകളില്‍ നിന്നുള്ള മോചനത്തിന് മാറ്റം വരണമെന്നും ഇനി മടങ്ങില്ലെന്നും പറഞ്ഞാണ് തന്റെ മകന്‍ പോയതെന്ന് റാമിറസിന്റെ മാതാവ് പറയുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു. തന്റെ ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് നിസ്സഹായയായി നോക്കിനല്‍ക്കാനേ കഴിഞ്ഞുള്ളുവെന്ന് അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago