HOME
DETAILS

ആറന്മുളയിലെ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി വി.എസ്്. സുനില്‍കുമാര്‍

  
backup
May 20 2017 | 00:05 AM

%e0%b4%86%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%ae%e0%b5%81%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%b0

 


പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമി, ഭൂപരിഷ്‌കരണ നിയമത്തിന്റെ ലാന്‍ഡ് സീലിങ് ആക്ട് ലംഘിച്ചതായി ഹൈക്കോടതി കണ്ടെത്തിയ പശ്ചാത്തലത്തില്‍ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിനുള്ള നടപടി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഉണ്ടാകും. ഹൈക്കോടതി വിധി പ്രകാരം ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ആറന്മുള അരിയുടെ വിപണനവും അരിക്കടയുടെ ഉദ്ഘാടനവും നെല്ലിന്റെ സംഭരണവില വിതരണവും ഐക്കര ജങ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിനായി ഏറ്റെടുത്ത 420 ഹെക്ടര്‍ ഉള്‍പ്പെടെ ആറന്മുള പുഞ്ചയിലെ എല്ലാ പ്രദേശത്തും രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായ തോതില്‍ നെല്‍കൃഷി പുനരാരംഭിക്കും. നെല്‍കൃഷി വ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റി കൃഷിവകുപ്പ് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. നെല്ല് കുത്തുന്നതിന് മൂന്ന് ചെറുകിട മില്ലുകള്‍ ആരംഭിക്കുകയും അരി പ്രാദേശിക ബ്രാന്‍ഡ് നാമത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷനായി. സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ. പത്മകുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ഓയില്‍പാം ചെയര്‍മാന്‍ വിജയന്‍ കുനിശേരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷൈല ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago