മലയാളം സര്‍വകലാശാലാ ഭൂമി ഏറ്റെടുപ്പില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. കോടികളുടെ കമ്മീഷന് ഇടപാടാണ് നടന്നിട്ടുള്ളതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. സി. മമ്മൂട്ടി എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
സര്‍വകലാശാലക്കായി ഏറ്റെടുത്ത സ്ഥലം മുന്‍പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗഫൂര്‍ പി. ലില്ലീസിന്റെയാണെന്നും വന്‍ ക്രമക്കേടാണ് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. 3000 രൂപ മാത്രം മൂല്യമുള്ള സ്ഥലം 1,60,000 രൂപയ്ക്ക് ഏറ്റെടുത്തുവെന്നാണ് ആരോപണം.
എന്നാല്‍, സര്‍വകലാശാലക്കായി ഭൂരിഭാഗം സ്ഥലം ഏറ്റെടുത്തതും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സര്‍ക്കാര്‍ പറയുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1,70,000 രൂപയായിരുന്നത് 1,60,000 രൂപയായി ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നും ഭരണപക്ഷം വാദിക്കുന്നു.
വിഷയം അടിയന്തര പ്രമേയമായി അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെ പ്രതിപക്ഷം ബഹളംവയ്ക്കാന്‍ തുടങ്ങി. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. നിയമസഭാ സമിതി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തിന് അടിയന്തര പ്രമേയാനുമതി നല്കാന് പോലും സര്‍ക്കാര്‍ തയാറായില്ലെന്നും ഒളിച്ചോടുന്നത് കൊണ്ട് പിടിക്കില്ല എന്ന് കരുതരുതെന്നും ചെത്തിത്തല പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."