HOME
DETAILS

മാക്രിക്കൂട്ടമോ, ആരാണത്? ഏതു ഭാഷയാണത്?: സുരേഷ്‌ഗോപിയ്ക്ക് മറുപടിയുമായി പിണറായി

  
backup
May 20, 2017 | 10:44 AM

%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8b-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d

തിരുവനന്തപുരം: സുരേഷ് ഗോപി എം.പിയ്ക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എം.പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു.

'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ എന്നും സുരേഷ്‌ഗോപി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. മുംബൈയിലെ പന്‍വേവിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിനെത്തിയപ്പോളായിരുന്നു വിമര്‍ശനം.

ഇടത്‌വലത് കക്ഷികള്‍ തടസം നില്‍ക്കുന്നതുകൊണ്ടാണ് ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്തത്. ഫണ്ട് വിനിയോഗിക്കാന്‍ ഈ മാക്രിക്കൂട്ടങ്ങളുടെ ഔദാര്യം വേണ്ടി വരുന്നു. ഓരോ പഞ്ചായത്തിലേക്കും ചെല്ലുമ്പോള്‍ ഇത് ബിജെപി ആധിപത്യം നേടിയെടുക്കാന്‍ കൊണ്ടുവരുന്ന പദ്ധതിയാണെന്ന് പറഞ്ഞ് അതിന്റെ എസ്റ്റിമേറ്റ് നല്‍കാതിരിക്കുകയാണ് ചെയ്യുന്നത്. എസ്റ്റിമേറ്റ് നല്‍കിയാല്‍ അത് നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഇടത്-വലത് കക്ഷികള്‍ ചെയ്യുക എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

  • ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Dear Suresh Gopi please exercise political maturtiy and commitment to the development agenda of Kerala. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.
എം പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം.'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ?
കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നാടകമാണ് എന്നാരോപിക്കുമ്പോള്‍ സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകും.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  a month ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  a month ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  a month ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  a month ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  a month ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  a month ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  a month ago