മുത്വലാഖിന്റെ പേരില്‍ വിവാദമുയര്‍ത്തുന്നത് മോദിയുടെ നയം നടപ്പാക്കാന്‍: അബുല്‍ ബുഷ്റ മൗലവി
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം നടപ്പാക്കാനാണ് മുത്തലാഖിന്റെ പേരില്‍ വിവാദമുയര്ത്തുന്നതെന്നും മുത്വലാഖിനെക്കുറിച്ച് യാതൊന്നും അറിയാത്തവരാണ് ഇതിനെതിരെ നീങ്ങുന്നതെന്നും ഇതിനെ സമുദായം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജന. സെക്രട്ടറി കെ.എം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവി ചേലക്കുളം പറഞ്ഞു. കാരിക്കോട് മുനവ്വിറുല് ഇസ്ലാം അറബി കോളജിന്റെ സനദ് ദാനവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമൂഹം കനത്തവെല്ലുവിളികള്‍ നേരിടുകയാണ്. സമുദായത്തോട് പ്രത്യേക എതിര്‍പ്പുമായി ഒരു വിഭാഗം മുന്നോട്ട് നീങ്ങുമ്പോള്‍ ദീനി സ്ഥാപനങ്ങള്‍ വളര്‍ന്ന് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.നൈാര്‍ പള്ളി ജമാഅത്ത് പ്രസിഡന്റ് പി.പി. അബ്ദുല്‍ അസീസ് ഹാജിയുടെ അധ്യക്ഷതയില്‍ പി.എസ് മുഹമ്മദ് കുട്ടി മൗലവി ദുആയ്ക്ക് നേതൃത്വം നല്കി. പി.എ ശൈഖ് മുഹമ്മദ്, സി.റ്റി. നിസാര്‍ മൗലവി, പി.എ സെയ്ദ് മുഹമ്മദ് മൗലവി, ഷഹീര്‍ മൗലവി പ്രസംഗിച്ചു.
ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് വി.എം മൂസാ മൗലവി വടുതല സനദ്ദാന പ്രഭാഷണം നടത്തി. കെ.എം മുഹമ്മദ് ഈസാ മൗലവി സനദ് ദാനം നിര്‍വഹിച്ചു. കാരിക്കോട് നൈാര്‍ പള്ളി ചീഫ് ഇമാം കടയ്ക്കല്‍ എം. അബ്ദുല്‍ റഷീദ് മൗലവി സമ്മത പത്ര വിതരണവും പ്രഭാഷണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."