HOME
DETAILS

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് ഹൈക്കോടതിയുടെ വിമര്‍ശനം

  
backup
June 28, 2019 | 6:02 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നത് വേദനാജനകമാണെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെറീന ഷാജി, സുനില്‍ കുമാര്‍, റാഷിദ്, ബിജു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി കസ്റ്റംസിനെ വിമര്‍ശിച്ചത്.


83 തവണ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാകുന്നത് വേദനാജനകമാണെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന വിഷയമാണ്. ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കുകയാണോയെന്നു കോടതി വാക്കാല്‍ ആരാഞ്ഞു.


സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും കോടതി വ്യക്തമാക്കി. വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയിട്ടില്ലെന്ന് അന്വേഷണ സംഘത്തിനു എന്താണുറപ്പുള്ളതെന്നും കോടതി ചോദിച്ചു.


അതിനിടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെയും സ്വര്‍ണക്കടത്തിനേയും നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണ്. പ്രതികളായ അര്‍ജുന്‍ നാരായണന്‍, പ്രകാശന്‍ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ ശ്ചാത്തലം പരിശോധിക്കുകയാണ്. ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നും പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംസാർ ബീച്ചിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി; പ്രവാസിക്ക് ആദരമൊരുക്കി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി

uae
  •  3 days ago
No Image

മെസിയല്ല! ലോകത്തിലെ മികച്ച താരം അവനാണ്: തെരഞ്ഞെടുപ്പുമായി മുൻ ഇംഗ്ലണ്ട് താരം

Football
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Kerala
  •  3 days ago
No Image

വിദ്വേഷ പ്രസംഗം: കര്‍ണാട ആര്‍.എസ്.എസ് നേതാവിനെതിരെ എഫ്.ഐ.ആര്‍; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനും കേസ്

National
  •  3 days ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: സഹീർ ഖാൻ

Cricket
  •  3 days ago
No Image

ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി; നടപടി മില്ലുടമകള്‍ ഇല്ലെന്ന് പറഞ്ഞ്, സി.പി.ഐയോടുള്ള എതിര്‍പ്പെന്ന് ആരോപണം

Kerala
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആറാം സ്ഥാനത്ത് കുവൈത്ത്; ​ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത് ഒമാൻ

Kuwait
  •  3 days ago
No Image

ലുലുമാളിലെ പാര്‍ക്കിങ് ഫീസിനെതിരായ ഹരജി തള്ളി; കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ബാങ്കിൽ നിന്ന് പണം പിൻവലിച്ചിറങ്ങിയ സ്ത്രീയെ കബളിപ്പിച്ച് 1,95,000 ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  3 days ago

No Image

'ഒറ്റ തന്തയ്ക്ക് പിറന്നവന്‍ ഒരു ഫ്യൂഡല്‍ പ്രയോഗം, യോഗ്യതയായി അവതരിപ്പിക്കുന്നത് അസംബന്ധം'; സുരേഷ്‌ഗോപിയുടെ പ്രയോഗത്തിനെതിരെ വി.ശിവന്‍കുട്ടി

Kerala
  •  3 days ago
No Image

ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സഊദി; നിയമലംഘകർക്ക് പിഴയും, വാഹനം പിടിച്ചെടുക്കലുമടക്കം കനത്ത ശിക്ഷകൾ

Saudi-arabia
  •  3 days ago
No Image

ആസിഡ് ആക്രമണം വിദ്യാര്‍ഥിനിയുടെ കുടുംബം തയ്യാറാക്കിയ നാടകം, കുറ്റാരോപിതന്റെ ഭാര്യയോടുള്ള പ്രതികാരം; ഡല്‍ഹി ആസിഡ് ആക്രമണക്കേസ് വ്യാജം, പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍ 

National
  •  3 days ago
No Image

മോന്‍ ത തീവ്രചുഴലിക്കാറ്റായി; ട്രെയിനുകള്‍ റദ്ദാക്കി, വിമാനസര്‍വീസുകളിലും മാറ്റം, അതീവ ജാഗ്രതാ നിര്‍ദ്ദേശം

National
  •  3 days ago