HOME
DETAILS
MAL
ബൈക്ക് തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന എസ്.കെ.എസ്.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്ടറി മരിച്ചു
backup
June 29 2019 | 04:06 AM
പയ്യന്നൂര്‍: ബൈക്ക് തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പിലാത്തറയിലെ മുള്ളന്റകത്ത് ഹാഷിമിന്റെയും അസ്മയുടെയും മകന് ആബിദ് (24) ആണ് മരിച്ചത്. എസ്.കെ.എസ്.എസ്.എഫ് പിലാത്തറ ശാഖാ ജനറല്‍ സെക്രട്ടറിയായിരുന്നു.
പിലാത്തറയില്വെച്ച് ഇക്കഴിഞ്ഞ നാലിനാണ് അപകടമുണ്ടായത്. സുഹൃത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ആബിദിന്റെ മേല്‍ പതിക്കുകയായിരുന്നു. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആബിദിനെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ആബിദിന്റെ നില വീണ്ടും വഷളായി. തുടര്‍ന്ന് ഇന്നലെ രാത്രി വൈകി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകവെയായിരുന്നു മരണം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പിലാത്തറ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: അസീസ്, ഹാരിസ്, സിദ്ദീഖ്, അനീസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."