സിം കാര്‍ഡില്ലാതെ സംസാരിക്കാം; ഇ-സിം സാങ്കേതികവിദ്യ ഖത്തറില്‍
ദോഹ: സിം കാര്‍ഡ് ഇല്ലാതെ മൊബൈലില്‍ സംസാരിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ ഖത്തര്‍ പ്രായോഗികമാക്കുന്നു. ഖത്തറിലെ ടെലികോം കമ്പനിയായ ഉരീദൂവും വൊഡാഫോണും ചേര്‍ന്ന് 5ജി ഉപയോഗപ്പെടുത്തി രൂപപ്പെടുത്തുന്ന ഇലക്ട്രോണിക് സിം കാര്‍ഡ് സാങ്കേതിക വിദ്യയാണ് ഇതിനിനു പിന്നില്‍. 5 ജി സാങ്കേതിക വിദ്യയാലേക്കുളള മാറ്റത്തിന് ഒപ്പമാണ് ഇ- സിമ്മും നിലവില്‍ വരുന്നത്.
ഇത് നിലവില്‍ വരുന്നതോടെ സാധാരണ നിലയിലുള്ള സിം കാര്‍ഡ് മൊബൈലില്‍ ഇടേണ്ടതില്ല. പകരം സേവനദാതാവിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ മതി.
ഇതില്‍ സിംകാര്‍ഡിന്റെ സേവനവും ലഭ്യമാവും. ഒരേസമയം ഒന്നിലേറെ ഓപ്പറേറ്റര്‍മാരുടെ ആപ്പുകള്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്തു ഇപയോഗിക്കാം.
ഒരു നമ്പറില്‍ നിന്നു മറ്റൊരു നമ്പറിലേക്കു മാറാനുമാകും. ഒരു ഉപഭോക്താവിനു വ്യക്തിപരമായ കണക്ഷനും ബിസിനസ് കണക്ഷനുമുണ്ടെങ്കില്‍ രണ്ടും ഒരേ മൊബൈലില്‍ തന്നെ ഉപയോഗിക്കാം. ഈ നമ്പറുകളിലേക്കും പരസ്പരം ഡിജിറ്റളായി തന്നെ മാറുകയും ചെയ്യാം. ഈ സിം സാങ്കേതികവിദ്യ ഇതിനകം ഖത്തറില്‍ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. സാധാരണ നിലയില്‍ ഇനി സിം വേണ്ട. ഒരു സിം ഊരി മറ്റൊരു സിം ഇടുന്ന പ്രശനവും ഒഴിവാക്കാന്‍ സാധിക്കും.
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് പോലെയുള്ള പുതുസാങ്കേതിക ലോകത്ത് ഇ- സിമ്മിന്റെ ഉപയോഗം നിര്‍ണ്ണായകമാണ്. വാച്ചുകള്‍, ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന മറ്റു ഗാഡ്ജറ്റുകള്‍, എന്നിവ സിം കാര്‍ഡ് ഇല്ലാതെ തന്നെ കണക്ട് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും ഇതുവഴി സാധിക്കും.
രാജ്യത്തിനും ജനങ്ങള്‍ക്കും ഏറ്റവും മികച്ച സേവനവും സാങ്കേതിക സഹായവും ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നു ഉരീദു സി.ഇ.ഒ വലീദ് അല്‍ സയിദ് പറഞ്ഞു. 5ജി അവതരിപ്പിക്കുന്നതോടൊപ്പം ഈ സാങ്കേതിക വിദ്യയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും.
ലോകത്ത് ആദ്യമായി ഖത്തറിലെ ഉപഭോക്താക്കള്‍ക്കാണി സാങ്കേതിക സൗകര്യം ലഭ്യമാവുകയെന്നു വൊഡാഫോണ്‍ ഖത്തര്‍ സി.ഇ.ഒ. ഷെയ്ക്ക് ഹമദ് അബ്ദുല്ലാ അല്‍താനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."