ഘാന താരം ഗോകുലം എഫ്.സിയില്‍
കോഴിക്കോട്: ഘാന ദേശീ ടീമിന് വേണ്ടി കളിച്ച താരം മുഹമ്മദ് ആവാലുവിനെ ഗോകുലം കേരള എഫ്.സി ടീമിലെത്തിച്ചു. 32 വയസുള്ള ആവാല്‍ പ്രതിരോധനിരക്കാരനാണ്.
ഘാനയ്ക്കു വേണ്ടി വേള്‍ഡ് കപ്പ് ക്വാളിഫയര്‍, ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്, ഇന്റര്‍നാഷണല്‍ ഫ്രണ്ടണ്ട്ലി മാച്ചുകള്‍ എന്നിവ കളിച്ച പരിചയ സമ്പത്തുമായിട്ടാണ് ആവാല്‍ മലബാറിലേക്ക് വരുന്നത്. ഘാന, നൈജീരിയ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലെ മുഖ്യ ക്ലബ്ബുകളില്‍ ആവാല്‍ കളിച്ചിട്ടുണ്ട്. ഘാനയിലെ ഫെയ്നോര്‍ഡ് അക്കാഡമിയില്‍ നിന്നുമാണ് അവാല്‍ കളിയുടെ ബാല പാഠങ്ങള്‍ പഠിച്ചത്.
തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ അസെക്സ് മിമോസസ് എന്ന ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന് മൊറോക്കാന്‍ ക്ലബ് രാജ കാസാബ്ലാങ്ക എന്ന ക്ലബ്ബിനു വേണ്ടിയും ബൂട്ടണിഞ്ഞു. 2013ലായിരിന്നു അവാല്‍ ആദ്യമായ് ഘാനയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്. 'ഇന്ത്യയിലെ ഫുട്ബോളിനെ കുറിച്ച് വളരെയധികം കേട്ടിട്ടുണ്ട്. ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഗോകുലത്തിനു വേണ്ടി ഐ ലീഗ് കിരീടം നേടണം എന്നാണ് ആഗ്രഹമെന്നും ആവാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."