HOME
DETAILS

കോടഞ്ചേരിയിലേത് വിഷമദ്യ ദുരന്തമല്ല

  
backup
June 29 2019 | 18:06 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af


 
താമരശേരി: കോടഞ്ചേരിയിലേത് വിഷമദ്യ ദുരന്തമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മദ്യത്തോടൊപ്പം കീടനാശിനിയുടെ അവശിഷ്ടവും മരിച്ച കോടഞ്ചേരി ചെമ്പിലി ആദിവാസി കോളനിയിലെ കൊളുമ്പന്റെ ശരീരത്തില്‍ കണ്ടെത്തിയതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇവര്‍ക്ക് എങ്ങനെ കീടനാശിനി അടങ്ങിയ മദ്യം ലഭിച്ചുവെന്നതാണ് ഇനി വ്യക്തമാകേണ്ടത്. കൊളുമ്പനോടൊപ്പം മദ്യപിച്ച രണ്ടുപേരും സുഖംപ്രാപിച്ചാല്‍ മാത്രമേ വിശദമായ തെളിവെടുപ്പിന് സാധ്യമാവുകയുള്ളൂ. ഇവര്‍ മദ്യപിച്ചെന്ന് കരുതുന്ന സ്ഥലങ്ങളില്‍ പൊലിസും എക്‌സൈസും പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.
ഇവര്‍ വിഷമദ്യമല്ല കഴിച്ചതെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നതെന്ന് എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ വി.ജെ മാത്യു വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഇവരുടെ ശരീരത്തിനുള്ളില്‍ എത്തിയതാണെന്ന സംശയത്തിലാണ് എക്‌സ്‌സൈസ് വകുപ്പ് ഇപ്പോഴുള്ളത്.
വിഷമദ്യമാണ് ശരീരത്തിലെത്തിയതെങ്കില്‍ കാഴ്ചശക്തി നഷ്ടപ്പെടും. കൂടാതെ രൂക്ഷമായ ഗന്ധവും അനുഭവപ്പെടും. എന്നാല്‍, ഇത്തരത്തിലുള്ള യാതൊരു ലക്ഷണവും തൊഴിലാളികളില്‍ കണ്ടിട്ടില്ല. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആമാശയത്തില്‍ ആല്‍ക്കഹോളിന്റെയും കീടനാശിനിയായ ഫ്യൂരിഡാന്റെയും അംശം കണ്ടെത്തി.
വെള്ളിയാഴ്ച രാത്രിയോടെയാണ് പാലക്കല്‍ കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളായ മൂന്നുപേര്‍ പല സ്ഥലങ്ങളിലായി കുഴഞ്ഞുവീണത്. ഇതില്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പന്‍ മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന ഗോപാലനും നാരായണനും അവശനിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago