HOME
DETAILS

ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

  
backup
September 24 2018 | 19:09 PM

%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa-2

മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മഞ്ചേരിയില്‍ പൊലിസ് പിടിയിലായിരുന്ന കാമറൂണ്‍ സ്വദേശികള്‍ക്ക് പണം കൈമാറാറുള്ള ഏജന്റുമാരായ രണ്ടു രാജസ്ഥാന്‍ സ്വദേശികള്‍ പൊലിസ് പിടിയില്‍. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയാണ് മഞ്ചേരി പൊലിസ് രാജസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്തത്.
അനധികൃതമായി വരുന്ന പണം കമ്മിഷന്‍ വ്യവസ്ഥയില്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായത്. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ, ലാങ്ജി കിലിയന്‍ കെങ് എന്നിവരെ കഴിഞ്ഞ മാസം ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ പിടിയിലായ മുകേഷ് ചിപ്പയെ തേടി രണ്ട് മാസം മുന്‍പ് പൊലിസ് രാജസ്ഥാനില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നു മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് വീണ്ടും രാജസ്ഥാനിലെത്തിയത്. ചിറ്റോര്‍ഗഡ് ജില്ലാ കോടതി പരിസരത്തുവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരപ്രകാരം സമീപപ്രദേശമായ ചിറ്റോര്‍ഗഡ് ചന്ദേരിയയില്‍നിന്നു സന്ദീപ് മൊഹീന്ദ്രയെയും അറസ്റ്റ് ചെയ്തു. പ്രതികളില്‍നിന്നു നിരവധി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, എ.ടി.എം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മഞ്ചേരി ആസ്ഥാനമായുള്ള ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവര്‍ മുഖേന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago