HOME
DETAILS

തല്ലിക്കൊന്നാണോ വിശ്വാസം നേടേണ്ടത്?

  
backup
June 30 2019 | 20:06 PM

rahman-madhurakkuzhi-todays-article-01-07-2019

 

 


എന്‍.ഡി.എയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍, വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി നടത്തിയ നയപ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച നമുക്കിനി എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റാന്‍ യത്‌നിക്കേണ്ടതുണ്ടെന്നാണ് ഭരണഘടനയെ വന്ദിച്ചുകൊണ്ട് മോദി ഉദ്‌ഘോഷിച്ചത്. പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്നും എന്‍.ഡി.എ എം.പിമാര്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കണമെന്നും മോദി ആഹ്വാനം ചെയ്യുകയുണ്ടായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ എം.പിമാരോട് ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ മോദി ആഹ്വാനം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ രാജ്യത്ത് പലയിടത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമം ശക്തിപ്പെടുത്തിക്കൊണ്ടാണ് അനുയായികള്‍ ന്യൂനപക്ഷ വിശ്വാസം നേടാന്‍ ശ്രമിച്ചത്. തന്റെ ധീരമായ ആഹ്വാനത്തിനു കടകവിരുദ്ധമായി വേണ്ടപ്പെട്ടവര്‍ ന്യൂനപക്ഷ ആക്രമണത്തിന്റെ ത്രിശൂലവുമായി രംഗത്തുവന്നപ്പോള്‍, ഒന്നാം ഊഴകാലത്തെ മൗനം തന്നെ മുറുകെ പിടിക്കുകയാണ് പടനായകന്‍ ചെയ്തത്.
ഛത്തിസ്ഗഡിലെ റായ്പൂരില്‍ കഴിഞ്ഞ ഏതാനും ദിവസം മുന്‍പാണ് സംഘ്പരിവാറുകാര്‍ ഒരു പാല്‍ വിതരണ കേന്ദ്രത്തില്‍ അതിക്രമിച്ചു കടന്ന് ഗോഹത്യയും ഗോമാംസ വില്‍പനയും ആരോപിച്ച് ആക്രമണം അഴിച്ചുവിട്ടത്. തൊട്ടടുത്ത ദിവസം ക്ഷീരോല്‍പാദന യൂനിറ്റിനു പിറകില്‍നിന്ന് എല്ലു കിട്ടി എന്നാരോപിച്ച് ഉടമ ഖുറൈശിയെ ഗോഹത്യക്ക് അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടി. ബിഹാറില്‍ മുസ്‌ലിം യുവാവിനെ പേരു ചോദിച്ചു വെടിവച്ചു. രജ്ജീവ് യാദവ് എന്നയാള്‍ പേരു ചോദിച്ചപ്പോള്‍ യുവാവ് മുഹമ്മദ് ഖാസിം എന്ന് മറുപടി പറഞ്ഞു.


നിനക്കെന്താ എവിടെ കാര്യം, പാകിസ്താനില്‍ പോകൂ എന്നു പറഞ്ഞ് ഉടന്‍ വെടിവയ്ക്കുകയായിരുന്നു. ഗുരു ഗ്രാമില്‍ പള്ളിയില്‍നിന്ന് രാത്രി നിസ്‌കാരം കഴിഞ്ഞു വരികയായിരുന്ന മുഹമ്മദ് റഫ്അത്ത് ആലത്തെ പ്രദേശത്തു തൊപ്പി ധരിക്കാന്‍ പാടില്ലെന്നു പറഞ്ഞാണ് ഒരു സംഘം ആക്രമിച്ചത്. ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ് ആക്രമണം തുടരുകയായിരുന്നു. മധ്യപ്രദേശില്‍ മെയ് 22ന് സംഘ്പരിവാര്‍ നേതാവിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ദമ്പതികള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായി. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളും യുവാവും ബീഫ് കടത്തുന്നു എന്നാരോപിച്ചാണ് വടികളുപയോഗിച്ച് അടിച്ചത്. അവിടെയും അക്രമികള്‍ ജയ് ശ്രീറാം വിളിച്ചു.


മോദി വാഴ്ചയുടെ ഒന്നാം ഊഴത്തിലും നാം എല്ലാവര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മോദി പറഞ്ഞെങ്കിലും മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങള്‍ക്കും ദലിതര്‍ക്കുമെതിരേ അദ്ദേഹത്തിന്റെ ആളുകള്‍ ആക്രമണമഴിച്ചുവിട്ടു. ഗോമാംസം കൈവശംവച്ചു എന്നാരോപിച്ച് നിരവധി പാവപ്പെട്ട മുസ്‌ലിംകളെ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ചത്ത പശുവിനെ നീക്കം ചെയ്യാന്‍ ശ്രമിച്ച ദലിത് യുവാക്കളെ 'ഗോരക്ഷാ'ഗുണ്ടകള്‍ പിടികൂടി നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവങ്ങളുണ്ടായി.
ഇത്തരം ഗോരക്ഷാ സംഘക്കാര്‍ 200ലധികം ഉണ്ടത്രെ ഗുജറാത്തില്‍. ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ തെമ്മാടിക്കൂട്ടങ്ങളാണെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ആയിരുന്ന ജി.ആര്‍ ഗ്ലോറിയ പറഞ്ഞത്. ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട ട്രെയിനില്‍ ഒരു യുവാവിനെ ഗോമാംസം തിന്നുവെന്നാരോപിച്ച് 20 ഓളം പേരടങ്ങുന്ന അക്രമിസംഘം കൊലപ്പെടുത്തി പുറത്തേക്കെറിഞ്ഞതിനെതിരേ 'എന്റെ പേരിലല്ല'എന്ന ബാനറില്‍ രാജ്യത്തുടനീളം പ്രതിഷേധമുയര്‍ന്നു. ഏറ്റവുമൊടുവില്‍ ജാര്‍ഖണ്ഡില്‍ വീട്ടിനു പിന്നില്‍ ചത്ത പശുവിനെ കണ്ടതിന്റെ പേരില്‍ ഒരു കുടുംബത്തെ ഒരു കൂട്ടമാളുകള്‍ മര്‍ദിച്ചവശരാക്കി കെട്ടിയിട്ടതിലുള്ള പ്രതിഷേധവും അന്താരാഷ്ട്ര വേദികളില്‍ പോലും ശ്രദ്ധ നേടി. ഗോരക്ഷയുടെ പേരു പറഞ്ഞ് ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നിസ്സംഗനാവുന്നത് അപമാനകരമാണെന്ന് 'ന്യൂയോര്‍ക്ക് ടൈംസ് ' മുഖ്യപ്രസംഗമെഴുതി. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും ഹിംസയും തടയാന്‍ മോദി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി ആവശ്യപ്പെട്ടിരുന്നു.
മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ക്കെതിരേ ആക്രമണ പരമ്പര നിര്‍വിഘ്‌നം നടന്നിട്ടും മൗനം ദീക്ഷിച്ച മോദി, അന്താരാഷ്ട്ര വേദികളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ മാത്രമാണ് മുഖം രക്ഷിക്കാന്‍ അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. എന്താണ് പിന്നീട് സംഭവിച്ചത?് മോദിയുടെ ആഹ്വാനം തൃണവല്‍ക്കരിച്ച് അക്രമികള്‍ പലയിടത്തും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരേ അക്രമം അഴിച്ചുവിടുക തന്നെ ചെയ്തു.


തന്റെ വാക്കുകള്‍ ആത്മാര്‍ഥത തൊട്ടുതീണ്ടിയതായിരുന്നു വെങ്കില്‍ ആക്രമണങ്ങള്‍ തുടരുന്ന ഗോരക്ഷാ ഗുണ്ടകള്‍ക്കെതിരേ നടപടിയെടുപ്പിക്കാന്‍ മോദി ശ്രമിച്ചേനെ. പശുക്കടത്തിന്റെ പേരില്‍ മോദിയുടെ ഒന്നാം വാഴ്ചക്കാലത്ത് രാജസ്ഥാനില്‍ തല്ലിക്കൊല്ലപ്പെട്ട പഹ്‌ലുഖാന്‍ ഉപജീവനത്തിനായി പശു വളര്‍ത്തിയിരുന്ന പാവം കര്‍ഷകനായിരുന്നു. അദ്ദേഹത്തെ സംഘ്പരിവാറുകാര്‍ അടിച്ചുകൊന്നപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി പോലും ചെയ്തത്. മോദിയുടെ ജനപ്രീതി വര്‍ധിച്ചുവരുമ്പോള്‍ അതിനെ ഇടിച്ചുതാഴ്ത്താനാണ് ഇത്തരം ആരോപണങ്ങളെന്നാണ് കേന്ദ്രമന്ത്രിയായിരുന്ന ജയശങ്കര്‍ പ്രതികരിച്ചത്. ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടക്കൊലയ്ക്കു വിധേയനായ ഇറച്ചി വ്യാപാരി ആലിമുദ്ദീന്റെ കൊലയാളികളെ മാലയിട്ടു സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയായിരുന്ന ജയശങ്കര്‍ മുന്നോട്ടു വരികയായിരുന്നു.


ഗോമാതാവിനു വേണ്ടി ജീവന്‍ ത്യജിക്കുന്നവരാണ് ഗോരക്ഷകര്‍ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് കാശി സുമേരു ക്ഷേത്രത്തിലെ ശങ്കരാചാര്യന്‍ സ്വാമി നരേന്ദ്രനാഥ് സരസ്വതി ചെയ്തത്. അധികാരം കിട്ടിയപ്പോള്‍ മോദി ഗോക്കളെയും ഗീതയെയും ഗംഗയെയും കൈവിട്ടുവെന്നാരോപിച്ച ഗോവര്‍ധന്‍ പീഠം മഠാധിപതി ശങ്കരാചാര്യ അധോക്ഷാനന്ത് മൂന്നു ദിവസത്തിനകം മോദി മാപ്പു പറയണമെന്ന് ഭീഷണിപ്പെടുത്തി. ഗോക്കളെ കൊല്ലുന്നവര്‍ക്കു ക്ലീന്‍ചിറ്റ് നല്‍കുന്നതിനു തുല്യമായ പരാമര്‍ശം നടത്തി നിങ്ങള്‍ ഞങ്ങളെ നാണം കെടുത്തി എന്നായിരുന്നു ഗോരക്ഷകര്‍ക്കെതിരേ മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരേ ഒരു ഹിന്ദുത്വ നേതാവിന്റെ പ്രതികരണം.


ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ശ്രമിക്കണമെന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി ആഹ്വാനം ചെയ്തതിന്റെ ചൂടാറും മുന്‍പ് കേന്ദ്രമന്ത്രി രവിശങ്കര്‍ മുത്വലാഖിനെതിരേ ബില്‍ വീണ്ടും കൊണ്ടുവരുമെന്നും ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. രാമക്ഷേത്രം നിര്‍മിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടെന്ന് മോദി ക്യാംപില്‍നിന്ന് വേറെ ചിലര്‍ വിളിച്ചുപറഞ്ഞു. ന്യൂനപക്ഷങ്ങളെ കായികമായി നേരിടാന്‍ ഗോവധത്തെയും ഗോമാംസം കൈവശം വയ്ക്കുന്നതിനെയും ആയുധമാക്കി മുന്നോട്ടു കുതിക്കുന്ന മോദി പക്ഷക്കാര്‍ അവരുടെ വിശ്വാസാചാരങ്ങള്‍ക്കും സാംസ്‌കാരിക അസ്തിത്വത്തിനും നേരെ വാളോങ്ങുകയാണ് ഏക സിവില്‍ കോഡും മുത്വലാഖും മറ്റും ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്.


ഇവര്‍ പാര്‍ട്ടിയെയും മോദിയെയും കടുത്ത സമ്മര്‍ദത്തിലാക്കി പൂര്‍വാധികം ശക്തിയോടെ രംഗം കൈയടക്കി നില്‍ക്കുമ്പോള്‍ മോദിയുടെ പ്രസംഗത്തിലെ ന്യൂനപക്ഷ പ്രസ്താവനയും എന്‍.ഡി.എയെ വിജയിപ്പിക്കാന്‍ താല്‍പര്യം കാണിക്കാത്തവരെക്കൂടി ഒപ്പം നിര്‍ത്തിയും പരിഗണിച്ചും ജനക്ഷേമം ഉറപ്പുവരുത്തി നവഭാരതം കെട്ടിപ്പടുക്കുമെന്ന ഗുരുവായൂര്‍ പ്രസ്താവനയും കേവലം ജലരേഖയായി മാറുമെന്ന ആശങ്കയാണ് ഉയരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago