കൊണ്ടാഴിയില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വനിതാ അംഗം പ്രസിഡന്റ്
ചേലക്കര: നിയോജക മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്തില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വനിതാ മെംബര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
പതിനൊന്നാം വാര്‍ഡ് വടക്കുംകോണം മെംബര്‍ സുലൈഖാ പ്രദീപാണ് പുതിയ പ്രസിഡന്റ്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ വളരെ നാടകീയമായാണ് ഇടത് മുന്നണി സുലൈഖയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സുലൈഖയ്ക്ക് കോണ്‍ഗ്രസ് വിമതന്‍ പി.ആര്‍ പ്രകാശന്റേതടക്കം എട്ടു വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എ. രമണിയ്ക്ക് അഞ്ച് വോട്ടുകള്‍ മാത്രമെ നേടാനായുള്ളു.
ഏക ബി.ജെ.പി അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ ഇടത് മുന്നണിയിലെ ഒരു മെംബറുടെ വോട്ട് അസാധുവായി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 15 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇടത് വലത് മുന്നണികള്‍ക്ക് ഏഴ് വീതവും ബി.ജെ.പി യ്ക്ക് ഒരു സീറ്റും എന്നതായിരുന്നു കക്ഷിനില. നറുക്കെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്‍. ശ്രീദേവി പ്രസിഡന്റും സി.പി.ഐ യിലെ പി.ആര്‍ വിശ്വനാഥന്‍ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങെളെ തുടര്‍ന്ന് സ്ഥിരം സമിതി അധ്യക്ഷനായിരുന്ന പി.ആര്‍ പ്രകാശന്റെ പിന്തുണയോടെ ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുകയും പ്രസിഡന്റ് പുറത്താവുകയുമായിരുന്നു . ഇതിനെ തുടര്‍ന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.
കൊണ്ടാഴി കൂടി ഇടത്പക്ഷം ചേര്‍ന്നതോടെ ചേലക്കര നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് ഭരണം രണ്ട് പഞ്ചായത്തുകളിലായി ചുരുങ്ങി. ദേശമംഗലം, പാഞ്ഞാള്‍ പഞ്ചായത്തുകളില്‍ മാത്രമാണ് നിലവില്‍ യു.ഡി.എഫ് ഭരണമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."