ഹജ്ജ് 2019; ഹാജിമാരെ സ്വീകരിക്കാന്‍ ഇരു ഹറമുകളിലും വിശാലമായ സൗകര്യങ്ങള്‍
റിയാദ്: ഈ വര്‍ഷത്തെ ഹാജിമാരെയും വഹിച്ചുള്ള വിമാന യാത്ര ആരംഭിക്കാനിരിക്കെ ഇരു ഹറമുകളിലും ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹാജിമാര്‍ വിമാനമിറങ്ങുന്ന ജിദ്ദ അന്തരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍, മദീന വിമാനത്താവളം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഇവിടെയിറങ്ങുന്ന ഹാജിമാരെ മക്കയിലെയും മദീനയിലും താമസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. മക്കയിലും മദീനയിലും വിവിധ രാജ്യക്കാര്‍ക്ക് പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുള്ള താമസ കേന്ദ്രങ്ങിലേക്കായിരിക്കും എത്തിക്കുക. ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സഈദ് സഊദി ഹജ്ജ് മന്ത്രി ഡോ:മുഹമ്മദ് ബിന്‍തനുമായി കൂടിക്കാഴ്ച്ച നടത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി.
കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സുല്‍ യുഖൈബാം സാബിര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മക്ക, മദീന,മിന എന്നിവിടങ്ങളിലെ സജ്ജീകരങ്ങള്‍ ഇവര്‍ മന്ത്രിയുമായി പങ്കുവെച്ചു.
ആദ്യ വിമാനമിറങ്ങുന്ന ജൂലൈ നാലിന് ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന്ള്ള തീര്‍ത്ഥാടകരെ വഹിച്ചുള്ള വിമാനവും മദീനയിലെത്തും. മദീനയിലിറങ്ങുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനു പുറമെ വിവിധ മലയാളായി സംഘടനകള്‍ അതി വിപുലമായ സ്വീകരണത്തിനുള്ള ഒരുക്കങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഹാജിമാര്‍ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഉപയോഗിക്കാനുള്ള സഹായങ്ങളും സംഘടനകള്‍ സംവിധാനിച്ചിട്ടുണ്ട്.
12 ലക്ഷത്തിലധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മസ്ജിദുന്നബവിയില്‍ 39 തോളം പുറം ഗെയിറ്റുകളും പള്ളിയിലേക്ക് പ്രവേശിക്കാന്‍ 41 വാതിലുകളുമുണ്ട്. വാതിലുകള്‍ എല്ലാം തിരക്കനുസരിച്ച് തുറന്നിടും. ഇതില്‍ തന്നെ 12 മുതല്‍ 18 വരെയുള്ള വാതിലുകളും 24 മുതല്‍ 32 വരെയുള്ള വാതിലുകളും സ്ത്രീകള്‍ക്ക് മാത്രം പ്രവേശിക്കാന്‍ നിശ്ചയിച്ചതാണ്.
സ്ത്രീകള്‍ക്ക് റൗദ ശരീഫിലേക്കുള്ള പ്രവേശന സമയം രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം ആരംഭിച്ച് സുബ്ഹി നമസ്?കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെയും സുബ്ഹി നമസ്?കാരത്തിന് ശേഷം ആരംഭിച്ച് ളുഹര്‍ നമസ്?കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനമുള്ള 25, 26 നമ്പര്‍ വാതിലിലൂടെയാണ് റൗദയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കേണ്ടത്. പുരുഷന്മാര്‍ക്ക് 24 മണിക്കൂറും റൗദാ ശരീഫിലേക്കെത്താനുള്ള സൗകര്യമുണ്ട്.
മസ്ജിദുന്നബവിയില്‍ 34 ആം കവാടത്തിന് സമീപത്തായി കുട്ടികളെ നഷ്ടപ്പെട്ടാല്‍ കണ്ടെടുത്ത് നല്‍കുവാനുള്ള ചില്‍ഡ്രന്‍സ് ലോസിംഗ് കൗണ്ടറും, ഒന്നാം നമ്പര്‍ ഗെയ്റ്റിന് സമീപത്തായി വില പിടിച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ പരാതി സ്വീകരിക്കുന്ന കൗണ്ടര്‍, 21 ആം നമ്പര്‍ ഗെയിറ്റിന് സമീപത്തായി വഴി തെറ്റിയ ഹാജിമാരെ സഹായിക്കുന്നതിനുള്ള പ്രത്യക കൗണ്ടര്‍, വീല്‍ ചെയര്‍ ലഭിക്കാനായി 27 ആം ഗെയ്റ്റ്‌നു സമീപത്തു കൗണ്ടര്‍, മസ്ജിദുന്നബവിയുടെ മുറ്റത്ത് വിവിധ ഭാഗങ്ങളിലായി ആറോളം ലഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ എന്നിവ മദീനയില്‍ മസ്ജിദുന്നബവിയില്‍ ലഭ്യമായിരിക്കും. പ്രവിശാലമായ മസ്ജിദുന്നബവിയുടെ മുറ്റത്ത് ഒരിടത്ത് നിന്നും മറ്റു ഭാഗങ്ങയിലേക്ക് ഹാജിമാരെ എത്തിക്കുവാന്‍ നിരവധി ഗോള്‍ഫ് കാറുകളും സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."