യു.എസ് ഉപരോധം മറികടക്കാന്‍ പുതിയ പേയ്‌മെന്റ് സംവിധാനം; യൂറോപ്യന്‍ യൂനിയനും ഇറാനും കരാറായി
ന്യൂയോര്‍ക്ക്: യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം മറികടകുന്നതിനായി അഞ്ച് ലോകശക്തി രാഷ്ട്രങ്ങളുമായി ഇറാന്റെ കരാര്‍. പുതിയ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി ഇടപാടുകള്‍ നടത്താനാണ് കരാര്‍. ഇറാനുമായി എണ്ണ, മറ്റു ബിസിനസുകള്‍ നടത്താന്‍ പുതിയ പേയ്‌മെന്റ് ചാനല്‍ ഉണ്ടാക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ മേധാവി ഫെഡറിക്ക മോഖെറിനി പറഞ്ഞു.
യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടെ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, ഇറാന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
2015 ലെ ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് യു.എസ് പിന്‍വലിയുകയും ഉപരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
യൂറോപ്യന്‍ യൂനിയന്‍ നിയമങ്ങള്‍ക്കനുസൃതമായി യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇറാനുമായി കച്ചവടം നടത്താനും ഇടാപാടു നടത്താനും പറ്റുന്ന സംവിധാനമാണ് സജ്ജീകരിക്കുന്നത്. ലോകത്തിലെ മറ്റു പങ്കാളിത്ത രാജ്യങ്ങള്‍ക്കും ഇതു തുറന്നിടുമെന്ന് ഫെഡറിക്ക മോഖെറിനി പറഞ്ഞു.
ഇറാനുമായി ന്യായാനുസൃതമായ കച്ചവടം നടത്തുന്നതിനായി 'പ്രത്യേക ഉദ്ദേശ വാഹനം' സഹായിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ ഈ രാജ്യങ്ങളെല്ലാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."