HOME
DETAILS

ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കല്‍ പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍

ADVERTISEMENT
  
backup
July 03 2019 | 18:07 PM

%e0%b4%9a%e0%b5%80%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%9f-2

 

നിലമ്പൂര്‍: ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് നിര്‍മിച്ച തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ 10 ദിവസം കൂടുതല്‍ സമയം ചോദിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി. തടയണ പൊളിക്കല്‍ പൂര്‍ത്തിയാക്കി അപകടം ഒഴിവാക്കിയെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്. അതേസമയം, തടയണ പൊളിക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചതോടെ തടയണ പൊളിച്ചതിന്റെ വിശദ റിപ്പോര്‍ട്ട് ചൊവ്വാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കേസ് പരിഗണിച്ചപ്പോള്‍ വാട്ടര്‍ തീം പാര്‍ക്കിലെ വെള്ളം ഒഴിവാക്കിയെന്നായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ പറഞ്ഞത്. വാട്ടര്‍ തീം പാര്‍ക്കല്ല തടയണയുടെ കേസാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇതോടെ തടയണ പൊളിച്ച് വെള്ളം തുറന്നുവിട്ടെന്നും അപകടം ഒഴിവാക്കിയെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി നിലപാട് അറിയിച്ചത്. തടയണ പൂര്‍ണമായും പൊളിച്ചിട്ടില്ലെന്നും കോടതി പറഞ്ഞ ആറു മീറ്ററിനു പകരം നാലു മീറ്റര്‍ മാത്രമേ അടിത്തട്ടിലെ മണ്ണുമാറ്റിയുള്ളൂവെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. തടയണ പൊളിച്ചതിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടെങ്കിലും സ്റ്റേറ്റ് അറ്റോര്‍ണി മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചക്കകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.


തടയണ പൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലാ കലക്ടറോട് 15 ദിവസത്തിനകം തടയണ പൊളിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ മാസം 14ന് ഉത്തരവിട്ടത്. അടിത്തട്ടില്‍ നാലു മീറ്ററായി വെള്ളം തുറന്നുവിടാന്‍ തുടങ്ങിയതോടെ ഹൈക്കോടതി അനുവദിച്ച 15 ദിവസത്തെ സമയപരിധി അവസാനിച്ചു.
ഇതോടെ 10 ദിവസം കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക്ക് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •10 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •11 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •11 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •11 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •12 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •12 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •13 hours ago
ADVERTISEMENT
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •8 minutes ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •2 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •2 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

latest
  •2 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •9 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •9 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •9 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •10 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago

ADVERTISEMENT