HOME
DETAILS

തിരുവനന്തപുരത്ത് 45കാരനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു

  
backup
May 22, 2017 | 2:14 AM

tvm-dogbite

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായക്കൂട്ടം 45കാരനെ കടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്‍(45) തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്.

കടിയേറ്റ് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസ്‌ക്ലിന്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

ഒന്‍പതു മാസം മുന്‍പ് ഒരു സ്ത്രീയും പട്ടിയുടെ കടിയേറ്റ് മരിച്ചിരുന്നു. അതിന്റെ തൊട്ടടുത്താണ് ഇന്നത്തെ സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് പുല്ലുവിളയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

സ്ഥലത്ത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നുണ്ട്. ജോസ്‌ക്ലിന്റെ ഭാര്യയും മക്കളും ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന ജോസ്‌ക്ലിനെ കടപ്പുറത്ത് വച്ച് തെരുവ്‌നായക്കൂട്ടം കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഒരു കിലോമീറ്ററോളം ഓടിച്ചിട്ട് കടിച്ചു പറിച്ച് ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോസ്‌ക്ലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago