HOME
DETAILS

യു.എന്നില്‍ ഇന്ത്യ-പാക് പോര്

  
backup
November 26, 2020 | 3:57 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%aa

 


ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ രണ്ടുവര്‍ഷത്തേക്ക് അംഗമാകാനിരിക്കെ യു.എന്നില്‍ ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി പാകിസ്താന്‍. അതേസമയം പാകിസ്താന്റെ ആരോപണങ്ങളെ നുണകളുടെ ഭാണ്ഡമെന്നു വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളഞ്ഞു. 2021 ജനുവരി ഒന്നു മുതലാണ് ഇന്ത്യ 15 അംഗ യു.എന്‍ രക്ഷാസമിതിയില്‍ രണ്ടുവര്‍ഷം അംഗമാവുക.
ഭീകരത സ്‌പോണ്‍സര്‍ ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര നിയമവും യു.എന്‍ ചാര്‍ട്ടറും രക്ഷാസമിതി പ്രമേയങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് യു.എന്നിലെ പാക് അംബാസഡര്‍ മുനീര്‍ അക്രം കുറ്റപ്പെടുത്തി. ഇന്ത്യയെ അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്നും തടയാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണകൂടവും രഹസ്യാന്വേഷണ ഏജന്‍സികളും തഹ്‌രീകെ താലിബാന്‍ പാകിസ്താനും ബലൂച് വിഘടനവാദികള്‍ക്കും പാക് മണ്ണില്‍ ആക്രമണം നടത്താന്‍ സാമ്പത്തികസഹായം നല്‍കുന്നതായും അതിനു തെളിവുണ്ടെന്നും ഈമാസം 14ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. ചൈനയുമായുള്ള പാകിസ്താന്റെ സാമ്പത്തിക പങ്കാളിത്തത്തെ ലക്ഷ്യമിട്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് വാര്‍ത്താസമ്മേളനത്തിലാണ് പാക് മന്ത്രി ആരോപിച്ചത്. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ വച്ചാണ് ഇതിന് പദ്ധതി തയാറാക്കുന്നതെന്നും സൈനികവക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖാറിന്റെ സാന്നിധ്യത്തില്‍ ഖുറേഷി കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം അഫ്ഗാനിസ്ഥാന്‍ നിഷേധിച്ചിരുന്നു. അതേസമയം പാകിസ്താന്റെ ആരോപണങ്ങളെ ഇന്ത്യന്‍ എംബസി വക്താവ് നിഷേധിച്ചു. പാകിസ്താനാണ് ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന യാഥാര്‍ഥ്യം ഇതുകൊണ്ടൊന്നും ഇല്ലാതാവില്ലെന്നും വക്താവ് വ്യക്തമാക്കി.അല്‍ഖാഇദ തലവന്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് പാകിസ്താനിലെ അബോട്ടാബാദിലായിരുന്നുവെന്നത് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയുടെ പ്രതികരണം. പാകിസ്താന്‍ യു.എന്നില്‍ എഴുന്നള്ളിച്ച നുണകളുടെ ഭാണ്ഡത്തിന് വിശ്വാസ്യതയുടെ പിന്‍ബലമില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാകിസ്താന്‍ തെറ്റായ വാദങ്ങളുമായി വരുന്നത് ഇതാദ്യമായല്ല. യു.എന്‍ ഭീകരവാദികളായി പ്രഖ്യാപിച്ച ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണത്. അബോട്ടാബാദിനെ ഓര്‍ക്കുക- അദ്ദേഹം ട്വീറ്റി. 2011ല്‍ അബോട്ടാബാദില്‍ വച്ചാണ് ബിന്‍ ലാദനെ യു.എസ് സേന വധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago