HOME
DETAILS

ഇത് ഹൊറര്‍ സിനിമയിലെ ദൃശ്യങ്ങളല്ല; ഫലസ്തീനി യൗവനങ്ങളുടെ യഥാര്‍ഥ ജീവിതം

  
backup
November 27, 2020 | 10:44 AM

the-banal-trauma-of-israels-nightly-raids-on-palestinian-children-2020

ജെറുസലേം: രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഭീതിമായി ഇരുട്ടിന്റെ നിശബ്ദതയേ പിളര്‍ത്ത് കുട്ടികളുടെ അത്യുച്ചത്തിലുള്ള കരച്ചില്‍. വീട്ടുകാരെ മാത്രമല്ല, അയല്‍വാസികളെ മൊത്തം ഞെട്ടിയുണര്‍ത്തുന്ന കരച്ചില്‍. ഏതെങ്കിലും ഹൊറര്‍ സിനിമകളിലെ ദൃശ്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് കുട്ടികളുടെ ഇത്തരത്തിലുള്ള കരച്ചിലുകള്‍.

ഫലസ്തനീനിലെ ഇസ്‌റാഈല്‍ അധിനിവേഷ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ അര്‍ധരാത്രിയില്‍ വീട്ടുപടിക്കലെത്തുന്ന ഇസ്‌റാഈലി സൈനികര്‍ ഉറക്കത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോവുന്ന കുട്ടികളുടെതാണ് ഈ കരച്ചില്‍. രാത്രി 10നും പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് കുട്ടിവേട്ട നടത്തുന്നത്. വീട്ടിലെ മറ്റ് അംഗങ്ങളെ അറസ്റ്റ് ചെയ്യാനെത്തുന്ന സൈന്യം കുട്ടികളെ മര്‍ദിക്കുന്നതും പതിവാണ്.

നൂറുകണക്കിന് ഫലസ്തനീ കൗമാരങ്ങളാണ് ഒരോ വര്‍ഷവും ഇസ്‌റാഈലി സൈനികര്‍ നടത്തുന്ന രാത്രി റെയ്ഡില്‍ അറസ്റ്റിലാകുന്നത്. അര്‍ധരാത്രില്‍ വാതില്‍ മുട്ടിവിളിക്കുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ കൈയില്‍ സെര്‍ച്ച് വാറണ്ടോ അറസ്റ്റ് വാറണ്ടോ ഒന്നും തന്നെ ഉണ്ടാവാറില്ല. ഇസ്‌റാഈലി മനുഷ്യാവകാശ സംഘടനയായ ഹാമൊകെഡ് ബുധനാഴ്ച ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടു.
14നും 17നും ഇടയിലുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുന്നത്. പിടികൂടുന്ന കുട്ടികളെ ഇന്ററോഗേഷന്‍ ക്യാംപുകളില്‍ അതിക്രൂരമായ വിധത്തില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. 2018ലും 2019ലുമായി 81 കുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സൈന്യത്തന് രാത്രികാലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള അറസ്റ്റ് ഒഴിവാക്കി സമന്‍സ് അയച്ച് കുട്ടികളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്നിരിക്കെ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്‌റാഈല്‍ സൈന്യത്തിന്റെ രാത്രി വേട്ടയ്‌ക്കെതിരേ കഴിഞ്ഞ ആഴ്ച കുട്ടികളുടെ ദിനത്തില്‍ 'രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍' എന്ന പേരില്‍ നിരവധി ഇസ്‌റാഈലി മനുഷ്യാവകാശ സംഘടനകള്‍ സൈനികരുടെ സാക്ഷിപത്രങ്ങല്‍ വായിച്ച് പ്രതിഷേധിച്ചു. ബ്രെയ്ക്കിങ് ദി സയലന്‍സ്, പാരന്റ്‌സ് എഗെയ്ന്‍സ്റ്റ് ചില്‍ഡ്രന്‍സ് ഡിറ്റന്‍ഷന്‍ തുടങ്ങിയ സംഘടനകള്‍ ഇതില്‍ പങ്കെടുത്തു. സൈന്യത്തിന്റെ തടങ്കലില്‍ എല്ലായ്‌പ്പോഴും 150നും 200നും ഇടയില്‍ ഫലസ്തീനി കുട്ടികള്‍ ഉണ്ടാവാറുണ്ടെന്നും ഒരോ വര്‍ഷവും 1800ല്‍ അധികം കുട്ടികളെ സൈന്യം കസ്റ്റഡിയില്‍ എടുക്കാറുണ്ടെന്നും പാരന്റ്‌സ് എഗെയ്ന്‍സ്റ്റ് ചില്‍ഡ്രന്‍സ് ഡിറ്റന്‍ഷനും മിലിട്ടറി കോര്‍ട്ട് വാച്ചും അറിയിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ക്കുള്ള അന്താരാഷ്ട്ര പ്രമേയത്തില്‍ ഇസ്്‌റാഈല്‍ ഒപ്പുവച്ചിട്ടുണ്ട് എന്നത് അവഗണിക്കപ്പെടുകയാണെന്നും ഇവര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന ഇസ്‌റാഈലി കുട്ടികള്‍ക്കു ലഭിക്കുന്ന അവകാശങ്ങള്‍ ഫലസ്തീനി കുട്ടികള്‍ക്കു നിഷേധിക്കപ്പെടുകയാണെന്നും സംഘടനകള്‍ വിലയിരുത്തി. ഇത്തരത്തിലുള്ള അറസ്റ്റും ചോദ്യം ചെയ്യലും കുട്ടികളില്‍ കനത്ത ആഘാതത്തിനിടയാക്കുന്നതായും ഇവര്‍ പറയുന്നു.

15ലേറെ വരുന്ന സൈനികര്‍ സുരക്ഷാകവചങ്ങളും തോക്കുകളുമേന്തി കുട്ടികളെ കൈകള്‍ പിന്നില്‍ക്കെട്ടിയും കണ്ണു കെട്ടിയുമാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്ന കുറ്റം ആരോപിച്ചായിരിക്കും ബഹുഭൂരിഭാഗം കുട്ടികളെയും അറസ്റ്റ് ചെയ്യുന്നത്. ഹിബ്രു ഭാഷില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളില്‍ കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിക്കുകയും ചെയ്യുന്നുണ്ട്. തനിക്ക് ഹിബ്രു വായിക്കാന്‍ അറിയില്ലെന്നും എന്നാല്‍ തന്നെക്കൊണ്ട് ഹിബ്രുവില്‍ തയാറാക്കിയ രേഖകളില്‍ സൈന്യം ഒപ്പു വയ്പിച്ചതായും അറസ്റ്റ് ചെയ്ത് വിട്ടയക്കപ്പെട്ട കുട്ടികളില്‍ ഒരാള്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  a day ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  a day ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായി സൈബർ സെല്ലും പൊലിസും

Kerala
  •  a day ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  a day ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  a day ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  a day ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  a day ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  a day ago
No Image

 'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം

Kerala
  •  a day ago