ആധാര്‍: വീണ്ടും സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആധാര്‍ നിയമം ലോക്‌സഭയില്‍ ധനബില്ലായി അവതരിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിക്കും.
ആധാറിന്റെ ഭരണഘടനാസാധുത 4ഃ1 എന്ന ഭൂരിപക്ഷത്തോടെ അഞ്ചംഗസുപ്രിംകോടതി ബെഞ്ച് അംഗീകരിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിന്റെ നടപടി.
രാജ്യസഭയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതി മറികടക്കാനാണ് സര്‍ക്കാര്‍ 2016ല്‍ ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചത്. ഇത്തരത്തില്‍ നിയമം പാസാക്കുന്നത് സ്വകാര്യത സംബന്ധിച്ച അടിസ്ഥാനാവകാശങ്ങളുടെയും ധനബില്‍ സംവിധാനത്തിന്റെയും ലംഘനമാണെന്നും കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ വ്യക്തമാക്കി.
വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ആധാര്‍ നിയമം ധനബില്ലായി അവതരിപ്പിച്ച നടപടി ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാംരമേശ് സമര്‍പ്പിച്ച ഹരജിയും ഇന്നലെ സുപ്രിംകോടതി തള്ളിയവയില്‍ ഉള്‍പ്പെടും.
ധനബില്ലായി അവതരിപ്പിച്ച നടപടിയെ നാലുജഡ്ജിമാര്‍ പിന്തുണച്ചെങ്കിലും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എതിര്‍ത്തിരുന്നു.
ലോക്‌സഭാ സ്പീക്കറുടെ നടപടിയെ കോടതിയില്‍ ചോദ്യംചെയ്യാനുള്ള അവകാശമുണ്ടെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ ആധാര്‍ ബില്‍ ധനബില്ലായാണ് അവതരിപ്പിച്ചതെന്നും അഞ്ചംഗബെഞ്ചിന്റെ വിധി ഏഴംഗ വിശാല ബെഞ്ച് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാവും കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിക്കുക.
രാജ്യസഭയില്‍ പാസാക്കാതെ നിയമഭേദഗതി വരുത്താനുള്ള എല്ലാ സര്‍ക്കാര്‍ നീക്കത്തെയും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സിബല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."