HOME
DETAILS

അറ്റകുറ്റപ്പണിക്ക് വേണ്ടത് 18.5 കോടി

  
backup
July 05 2019 | 17:07 PM

%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d

 

നന്നാക്കാന്‍ 10 മാസം


തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി മെട്രോ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ.ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


പാലത്തിന് 102 ആര്‍.സി.സി ഗഡ്ഡറുകളാണുള്ളത്. അതില്‍ 97നും വിള്ളലുണ്ട്. പാലത്തില്‍ ആകെയുള്ള 18 പില്ലര്‍ ക്യാപ്പുകളില്‍ പതിനാറിലും വിള്ളലുള്ളതായി കണ്ടെത്തി. ഇതില്‍ മൂന്നെണ്ണം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്. എല്ലാ പില്ലര്‍ ക്യാപ്പുകളും കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടില്ല. അതിനാല്‍ പില്ലര്‍ ക്യാപ്പുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റ് ഇട്ട് ബലപ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
നിര്‍മാണത്തിന് ആവശ്യമായ സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ല. അതിനാല്‍ കോണ്‍ക്രീറ്റിന് ആവശ്യമായ ഉറപ്പില്ലെന്ന് ശാസ്ത്രീയമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 10 മാസം കൊണ്ട് മാത്രമേ പാലം പൂര്‍വസ്ഥിതിയിലാക്കാനാകൂ. 42 കോടി മുടക്കി നിര്‍മിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പാലത്തിന്റെ അടിത്തറക്ക് പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടാവസ്ഥ കണ്ടെത്തിയ കോണ്‍ക്രീറ്റ് സ്പാനുകളെല്ലാം മാറ്റണം. 100 വര്‍ഷത്തെ ഉപയോഗത്തിനായി നിര്‍മിച്ച പാലം രണ്ടുവര്‍ഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇ. ശ്രീധരന്‍ നല്‍കിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി തുടര്‍നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലം നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മറ്റ് അന്വേഷണത്തിനായി പൊതുമരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരായവര്‍ക്കെതിരേ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ പുതുക്കിപ്പണിയാന്‍ ചെലവാക്കുന്ന പണം കുറ്റക്കാരില്‍നിന്ന് തിരിച്ചുപിടിക്കാന്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 17നാണ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ചെന്നൈ ഐ.ഐ.ടിയിലെ പ്രൊഫ. അളഗ സുന്ദരമൂര്‍ത്തി, പ്രൊഫ. മഹേഷ് ഠണ്ഡന്‍, ഷൈന്‍ വര്‍ഗീസ്, എം.അശോക് കുമാര്‍, എസ്. മനോമോഹന്‍, അലക്‌സ് പി. ജോസഫ്, ഡി.എം.ആര്‍.സിയിലെ എന്‍ജിനീയര്‍മാര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘം പാലത്തില്‍ പരിശോധന നടത്തിയത്. 2016 ഒക്ടോബര്‍ 12നാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലത്തില്‍ ഗതാഗതം തുടങ്ങി മാസങ്ങള്‍ക്കകം ടാറിങ് തകര്‍ന്നു. വലിയ വാഹനങ്ങള്‍ക്കുപോലും പോകാനാകാത്തവിധം പാലത്തില്‍ വമ്പന്‍ കുഴി രൂപപ്പെട്ടു. സ്ലാബുകളില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുപോയി കമ്പികള്‍ പുറത്തുവന്നു.


ഇതേതുടര്‍ന്ന് ചെന്നൈ ഐ.ഐ.ടിയെ കൊണ്ട് സര്‍ക്കാര്‍ പിശോധന നടത്തിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ മെയ് ഒന്നിന് ഗതാഗതം നിരോധിച്ച് പാലം അടച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago