റിയാദ് ഉച്ചകോടി സമാപിച്ചത് അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളോടെ
റിയാദ്: ലോകം ശ്രദ്ധയോടെ വീക്ഷിച്ച അറബ്-ഇസ്ലാമിക്-അമേരിക്കന്‍ ഉച്ചകോടിക്ക് റിയാദില്‍ തിരശ്ശീല വീണത് അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളോടെ. ഭീകരവാദത്തിനെതിരേയും തീവ്രവാദത്തിനെതിരേയും ശക്തമായ സഹകരണ പ്രഖ്യാപനം നടത്തിയാണ് സമ്മേളനം സമാപിച്ചത്.
ഭീകരവാദ, തീവ്രവാദ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുക, മതങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സഹിഷ്ണുത വര്‍ധിപ്പിക്കുക, അതിര്‍ത്തികള്‍ സംരക്ഷിക്കുകയും കടല്‍ക്കൊള്ളക്ക് തടയിടുകയും ചെയ്യുക, പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് ഇറാന് പ്രേരണയാകുന്ന മദ്ഹബി പക്ഷപാതിത്വങ്ങളെ അപലപിക്കുക എന്നിവയടക്കം സുപ്രധാനമായ പ്രഖ്യാപനങ്ങളാണ് സമ്മേളനത്തില്‍ നടന്നത്.
ലോകത്തെ 55 മുസ്ലിം രാഷ്ട്രത്തലവന്മാരെ സാക്ഷിനിര്‍ത്തിയാണ് സഊദി ഭരണാധികാരിയും ഡൊണാള്‍ഡ് ട്രംപും ചരിത്ര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മേഖലയുടെ സുരക്ഷയ്ക്കായി അടുത്ത വര്‍ഷത്തോടെ മധ്യപൗരസ്ത്യ സൈനിക സഖ്യം നിലവില്‍ വരുമെന്ന പ്രഖ്യാപനമാണ് ഏറെ പ്രധാനം. 34,000 ഭടന്മാരുള്ള സൈന്യത്തിന് രൂപംനല്കാനും ഉച്ചകോടിയില്‍ ധാരണയായി. അംഗരാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര കരാറുകളും നയതന്ത്ര മര്യാദകളും പാലിച്ചിരിക്കണം. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയാന്‍ റിയാദ് ആസ്ഥാനമായി പ്രത്യേക കേന്ദ്രം സ്ഥാപിക്കും. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കണമെന്നും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു.സഊദി തലസ്ഥാന നഗരിയില്‍ ഭീകരവിരുദ്ധ ഡിജിറ്റല്‍ കേന്ദ്രവും തുറക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."