HOME
DETAILS
MAL
പ്രളയക്കെടുതി; നെതര്‍ലാന്റിന്റെ സഹായം സ്വീകരിക്കാമെന്ന് കേന്ദ്രം
backup
September 27 2018 | 10:09 AM
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലാന്റ്സില്‍ നിന്നുള്ള സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയത്.
പ്രളയക്കെടുതിയില്‍ സഹായം നല്‍കാമെന്ന് നെതര്‍ലാന്റ് അറിയിച്ചിരുന്നു. ഇതിന്‍പ്രകാരം രണ്ടു നിര്‍ദേശങ്ങളാണ് നെതര്‍ലാന്റ് മുന്നോട്ടുവച്ചത്. പുനര്‍നിര്‍മാണത്തെ കുറിച്ച് പഠിക്കാന്‍ വിദ്ഗ്ധരടങ്ങിയ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാം. നദികളില്‍ മറ്റും കൂടുതല്‍ ജലമൊഴുുക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിന് കൈമാറാം. ഈ രണ്ട് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."