ലിവര്‍പൂളിന് ചെല്‍സിയുടെ ഷോക്ക്; റയലിനും ബാഴ്‌സക്കും തോല്‍വി
ലണ്ടന്‍: സീസണില്‍ തോല്‍വിയറിയാതെ കുതിച്ച ലിവര്‍പൂളിന് ചെല്‍സിയുടെ ബ്ലോക്ക്. കഴിഞ്ഞ ദിവസം നടന്ന ഇ.എഫ്.എല്‍ കപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഒരു ഗോളിനു പിറകില്‍ പോയ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് ചെല്‍സി ലിവര്‍പൂളിനെ ഞെട്ടിച്ചത്. ഈ സീസണില്‍ കളിച്ച ഏഴു മത്സരങ്ങളിലും ജയിച്ച് മുന്നേറുകയായിരുന്ന ലിവര്‍പൂളിന് ഈ തോല്‍വി തികച്ചും അപ്രതീക്ഷിതമായിരുന്നു. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് കാഴ്ചവച്ചത്. ഗോള്‍കീപ്പര്‍മാരുടെ മികച്ച സേവുകള്‍ ഇരുടീമുകളെയും കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചു.
58-ാം മിനുട്ടില്‍ ഡാനിയേല്‍ സ്റ്റുറിഡ്ജിന്റെ മിന്നുന്ന ഗോളില്‍ ലിവര്‍പൂള്‍ ലീഡ് സ്വാന്തമാക്കിയെങ്കിലും 79-ാം മിനുട്ടില്‍ എമേഴ്‌സണിലൂടെ ചെല്‍സി ഗോള്‍ മടക്കി. 85-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം ഈഡന്‍ ഹസാഡാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. മൂന്ന് ലിവര്‍പൂള്‍ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഹസാര്‍ഡ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു.
ഇ.എഫ്.എല്‍ കപ്പിലെ മറ്റു മത്സരങ്ങളില്‍ ആഴ്‌സനല്‍ 3-1ന് ബ്രെന്‍ഡ്‌ഫോര്‍ഡിനെയും ടോട്ടന്‍ഹാം ഹോട്‌സ്പര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വാട്‌ഫോര്‍ഡിനെയും വെസ്റ്റ്ഹാം 8-0നു മാക്ലെസ്ഫീല്‍ഡ് ടൗണിനെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."