സാലറി ചലഞ്ചും നവകേരള ലോട്ടറിയും; അവര്‍ ഓഫിസിനു പുറത്താണ്
മലപ്പുറം: ഭരണപക്ഷ സര്‍വിസ് സംഘടനകളുടെ സജീവ പ്രവര്‍ത്തകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാലറി ചലഞ്ചിന്റെയും നവകേരള ലോട്ടറിയുടെയും പ്രചാരണത്തിരക്കില്‍. ഇതു കാരണം ഇവര്‍ ഓഫിസിലിരുന്ന് സ്വന്തം ജോലികള്‍ നിര്‍വഹിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുകയാണ്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന നിര്‍ദേശം ജീവനക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. വലിയൊരു വിഭാഗം ഇത്രയും തുക നല്‍കാന്‍ വിസമ്മതിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സാലറി ചലഞ്ചില്‍ പങ്കുചേരാന്‍ ജീവനക്കാരെ പ്രേരിപ്പിക്കാനെന്ന പേരില്‍ ഭരണപക്ഷ സംഘടനയില്‍ പെട്ട ജീവനക്കാരില്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കൂട്ടത്തില്‍ ദുരിതാശ്വാസത്തിനു കൂടുതല്‍ തുക കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പ്രത്യേക ഭാഗ്യക്കുറിയായ നവകേരളയുടെ പ്രചാരണവും ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനു നറുക്കെടുക്കുന്ന ഈ ലോട്ടറിയുടെ ടിക്കറ്റ് വില്‍പനയും ഇവര്‍ നടത്തുന്നതായി അറിയുന്നു.
രാവിലെ ഓഫിസില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങി ഇവര്‍ സാലറി ചലഞ്ചിന്റെയും ലോട്ടറിയുടെയും പ്രചാരണത്തിനായി സംഘം ചേര്‍ന്ന് പോകുകയാണ് ചെയ്യുന്നതെന്നു മറ്റു ജീവനക്കാര്‍ പറയുന്നു.
വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ സന്ദര്‍ശിച്ച് ഇവര്‍ സാലറി ചലഞ്ചില്‍ പങ്കാളികളാവാനും ലോട്ടറി എടുക്കാനും ജീവനക്കാരെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഓഫിസുകള്‍ സന്ദര്‍ശിച്ച ഇത്തരം സംഘങ്ങള്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത ചിലരോട് സ്ഥലം മാറ്റമടക്കമുള്ള സൂചനകളുമായി ഭീഷണി സ്വരത്തില്‍ സംസാരിച്ചതായും പരാതി ഉയരുന്നുണ്ട്. സാലറി ചലഞ്ചിനോടു വിസമ്മതം പ്രകടിപ്പിച്ച ചില ഉദ്യോഗസ്ഥര്‍ക്കെതിരേ സ്ഥലംമാറ്റമടക്കമുള്ള പ്രതികാര നടപടികളുണ്ടായ സാഹചര്യത്തില്‍ ഭീഷണികളെക്കുറിച്ചു പരസ്യമായി പരാതിപ്പെടാന്‍ മറ്റു ജീവനക്കാര്‍ മടിക്കുകയാണ്.
പല കാര്യങ്ങള്‍ക്കുമായി നിരവധി സാധാരണക്കാര്‍ എത്തുന്ന ഓഫിസുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ഇതിനായി പോകുന്നുണ്ട്. ഇതുകാരണം പലയിടത്തും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കു തടസം നേരിടുന്നതായി പരാതിയുണ്ട്.
ഇവര്‍ ഭരണപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ ആയതുകൊണ്ടും പോകുന്നതു പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിനായതിനാലും തടയാന്‍ മേലുദ്യോഗസ്ഥര്‍ മടിക്കുന്നതായും പറയപ്പെടുന്നു. ഓഫിസുകളിലെ ഇത്തരം 'മുങ്ങല്‍ വിദഗ്ധര്‍' കാരണം പല ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാരാണ് നിരാശരായി മടങ്ങേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം