വൈദ്യുതി നിരക്ക് കൂട്ടി, ബി.പി.എല്‍ വിഭാഗത്തിന് വര്‍ധനയില്ല
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് 6.8 ശതമാനം വര്‍ധിപ്പിച്ചു. ബി.പി.എല്‍ വിഭാഗത്തിന് വര്‍ധനയില്ല. 40 യൂണിറ്റ് വരെയുള്ള പ്രതിമാസ ഉപയോഗത്തിന് വര്‍ധനയില്ല. മൂന്നു വര്‍ഷത്തേക്കാണ് വര്‍ധന. 100 യൂണിറ്റ് വരെയുള്ള പ്രതിമാസ ഉപയോഗത്തിന് 42 രൂപ കൂടും. നിരക്ക് ഇന്നു മുതല്‍ പ്രബല്യത്തില്‍.
നിരക്കു വര്‍ധനനയിലൂടെ കെ.എസ്.ഇ.ബിക്ക് ഒരുവര്‍ഷം 902 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1000 വാട്‌സ് വരെയുള്ളവര്‍ക്കും നിരക്കു വര്‍ധനവില്ല. ക്യാന്‍സര്‍ രോഗിയോ അപകടങ്ങളില്‍ അംഗവൈകല്യമോയുള്ള കുടുംബങ്ങള്‍ക്ക് 100 യൂണിറ്റുവരെ വൈദ്യുതി ഉപഭോഗത്തിന് അധിക നിരക്ക് നല്‍കേണ്ടതില്ല.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 150 യൂണിറ്റുവരെ 1.50 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും.
ഗാര്‍ഹിക ഉപഭോക്താക്കളില്‍ പൂജ്യം മുതല്‍ 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനവില്ല. 50 യൂണിറ്റുവരെയുള്ളവര്‍ക്ക് നേരത്തെ 30രൂപ ആയിരുന്നത് 35 രൂപയാക്കി വര്‍ധിപ്പിച്ചു. യൂണിറ്റിന് 25പൈസയുടെ വര്‍ധനവാണ് കൊണ്ടുവന്നത്. പ്രതിമാസം 50 മുതല്‍ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസ കൂട്ടി.
ചെറുകിട വ്യവസായങ്ങള്‍ക്ക് പത്തുകിലോ വാട്ട് വരെയുളള ഉപഭോഗത്തിന് 100 രൂപയെന്നുള്ളത് 120 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 20 കിലോവാട്ടിന് മുകളിലുള്ളവര്‍ക്ക് 20 രൂപ വര്‍ധിപ്പിച്ച് 170 ആക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."