HOME
DETAILS

ബി.പി.എല്‍, എ.എ.വൈ റേഷന്‍ കാര്‍ഡുകളില്‍ 4076 'വ്യാജന്‍മാര്‍'

  
backup
May 24 2017 | 03:05 AM

%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%8e-%e0%b4%b5%e0%b5%88-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0

 

കാക്കനാട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ആനുകൂല്യം ലക്ഷ്യമിട്ട് റേഷന്‍ കാര്‍ഡില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി സാമ്പത്തികമായി ഉന്നതിയിലുള്ളവര്‍ ദരിദ്ര വിഭാഗത്തിന്റെ മുന്‍ഗണന വിഭാഗത്തില്‍ കയറി കൂടിയത് 4076 പേര്‍. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനയും ജില്ല കലക്ടര്‍ക്ക് ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാണ് ജില്ലയിലെ വ്യാജന്മാരെ കണ്ടെത്തിയതെന്ന് ജില്ല സപ്ലൈ ഓഫിസര്‍ എന്‍.ഹരിപ്രസാദ് പറഞ്ഞു. ബി.പി.എല്‍, എ.എ.വൈ റേഷന്‍ കാര്‍ഡുകളിലാണ് മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവര്‍ കടന്നുകൂടിയത്.
അനര്‍ഹര്‍ കന്നുകൂടിയതായി പരാതി വ്യപകമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സപ്ലൈ ഓഫിസര്‍ നേരിട്ട് പരിശോധന നടത്തി വ്യാജ വിവരം നല്‍കിയവരെ കണ്ടെത്തിയിരുന്നു. പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ കടന്നു കൂടിയവര്‍ക്ക് എ.പി.എല്‍ കാര്‍ഡുകളാക്കി വിതരണം നടത്താണ് തീരുമാനം. തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരേ തല്‍കാലം നടപടി വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് സാധാരണ കാര്‍ഡുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
വൃജന്മാരെ പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അനര്‍ഹര്‍ കയറി കൂടിയിട്ടുണ്ടെങ്കില്‍ അത്തരക്കാരെ ഒഴിവാക്കി പ്രമേയം പാസാക്കി ലിസ്റ്റ് നല്‍കാന്‍ ജില്ല സപ്ലൈ ഓഫിസര്‍ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ജില്ലയിലെ ഏതാനും സെക്രട്ടറിമാര്‍ മാത്രമാണ് ലിസ്റ്റ് നല്‍കിയത്. ലിസ്റ്റ് ആവശ്യപ്പെട്ട് മൂന്ന് മാസത്തിലേറെ സാവകാശവും നല്‍കിയിരുന്നു. എന്നാല്‍ കൊച്ചി കോര്‍പ്പറേഷനും എതാനും തദ്ദേശ ഭരണ സ്ഥാപനങ്ങളും മാത്രമാണ് റേഷന്‍ കാര്‍ഡില്‍ കന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കി ലിസ്റ്റ് നല്‍കിയത്.
അനര്‍ഹരെ ഒഴിവാക്കിയാല്‍ അവരുടെ എതിര്‍പ്പിന് കാരണമാകുമെന്ന് ഭയന്നു ജനപ്രതിനിധികള്‍ താല്‍പ്പര്യം കാട്ടിയില്ല. ലിസ്റ്റ് സമര്‍പ്പിക്കാനുള്ള സമയം പല പ്രാവശ്യം നീട്ടി നല്‍കിയെങ്കിലും അനര്‍ഹരെ ഒഴിവാക്കിയുളള ലിസ്റ്റ് സിവില്‍ സപ്ലൈസിന് ലഭിച്ചില്ല. അതത് തദ്ദേശഭരണ പരിധിയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കിയുള്ള ലിസ്റ്റ് അംഗീകരിച്ചതായി പ്രമേയം പാസാക്കി അയക്കാനായിരുന്നു നിര്‍ദേശം. യഥാസമയം ലിസ്റ്റ് കിട്ടാതെ റേഷന്‍ കാര്‍ഡ് അന്തിമ പട്ടിക വൈകിയത് മൂലം ഗത്യന്തരമില്ലാതെ നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍ കാര്‍ഡ് അച്ചടി പൂര്‍ത്തിയാക്കുകയായിരുന്നു.
ജൂണ്‍ ഒന്നിന് കോതമംഗലലത്താണ് റേഷന്‍ കാര്‍ഡ് വിരണം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ദിവങ്ങളില്‍ ജില്ലയിലെ 1340 റേഷന്‍ കടകളും കേന്ദ്രീകരിച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റേഷന്‍കാര്‍ഡുകള്‍ നല്‍കും.
ജൂണ്‍ 30ന് വിതരണം അവസാനിപ്പിക്കാവുന്ന വിതത്തിലാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണം നിശ്ചയിച്ചിരിക്കുന്നത്. കാര്‍ഡ് വിതരണം ചെയ്യുന്ന സമയവും സ്ഥലവും മുന്‍കൂട്ടി അതത് റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിക്കും. നിശ്ചിത ദിവസം റേഷന്‍ കാര്‍ഡ് കൈപ്പറ്റത്തവര്‍ നേരിട്ട് സിവില്‍ സപ്ലൈസ് ഓഫിസുകളില്‍ നിന്ന് നല്‍കും.
പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ കാര്‍ഡ് ഉടമ ഹാജരാകണം. കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുതിര്‍ന്ന അംഗം തിരിച്ചറിയല്‍ രേഖയുമായി ഹാജരായാലും മതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago