HOME
DETAILS
MAL
മിനിമം പെന്ഷന് വര്‍ധിപ്പിക്കണമെന്ന്
backup
May 24 2017 | 19:05 PM
തിരുവനന്തപുരം: കേന്ദ്ര പെന്‍ഷന്‍കാരുടെ മിനിമം പെന്ഷന് 12,000 രൂപയായി വര്‍ധിപ്പിക്കണമെന്നും തപാല്‍ പെന്‍ഷന്‍കാരുടെ സെന്‍ട്രല്‍ ഗവ. ഹെല്‍ത്ത് സ്കീം രജിസ്ട്രേഷന് പുനരാരംഭിക്കണമെന്നും നാഷണല്‍ പോസ്റ്റല്‍ ആന്റ് ആര്.എം.എസ് പെന്‍ഷനേഴ്സ് അസോസിയേഷന് കേരളാ സര്‍ക്കിള്‍ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെ. മുരളീധരന് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ പുല്ലമ്പാറ പൂക്കുഞ്ഞ്, വി. കുട്ടപ്പന് നായര്‍, എസ്. കൃഷ്ണന്‍കുട്ടി, പി. തുളസി, ആര്. ശശീന്ദ്രന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."