സ്റ്റേജ് കാര്യേജുകളുടെ പെര്‍മിറ്റ് 20 വര്‍ഷമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സര്‍വിസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് കാലാവധി 20 വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 15 വര്‍ഷമായി ചുരുക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിശ്ചയിച്ചിട്ടില്ലാത്ത കാലാവധി ഇവിടെ നടപ്പിലാക്കിയതിനെതിരേ കേരളത്തിലെ ബസുടമാ സംഘടനകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നല്‍കിയിരുന്നു.
മോട്ടോര്‍ വാഹന നിയമത്തില്‍ വന്ന വിവിധ ഭേദഗതികള്‍, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ബസ് ബോഡി കോഡ് സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍, പൊതു ഗതാഗത മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ പെര്‍മിറ്റ് കാലാവധി 15ല്‍ നിന്ന് 20 വര്‍ഷമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി കേരള മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. ചട്ടങ്ങളുടെ ഭേദഗതി നിലവില്‍ വരുന്ന തിയതി മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."