HOME
DETAILS

ഹൈദരാബാദ് എല്‍.ആന്റ്.ടി മെട്രോ: പുതുതായി 16 കിലോമീറ്റര്‍ ഭാഗം തുറന്നു

  
backup
September 28, 2018 | 9:10 PM

%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%ae

 

ഹൈദരാബാദ്: എല്‍ ആന്റ് ടി മെട്രോ റെയിലിന്റെ അമീര്‍പേട്ട് എല്‍.ബി നഗര്‍ മേഖല പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
തെലുങ്കാനാ- ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ മെട്രോയുടെ പുതിയ റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരവികസന മന്ത്രി കെ.ടി രാമറാവു, ചീഫ് സെക്രട്ടറി ഡോ. എസ്.കെ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
മിയാപൂര്‍ എല്‍.ബി. നഗര്‍ (റെഡ്‌ലൈന്‍) കോറിഡോര്‍ ഒന്നിന്റെ ഭാഗമാണ് ഇപ്പോള്‍ കമ്മിഷന്‍ ചെയ്തിട്ടുള്ള 16 കിലോ മീറ്റര്‍ ദൂരം വരുന്ന പാളം. 16 സ്റ്റേഷനുകളാണ് ഇതിലുള്ളത്.
2017 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച 30 കിലോമീറ്റര്‍ മിയാപൂര്‍- അമീര്‍പേട്ട് - നാഗോലെ സ്‌ട്രെച്ചിനു പുറമെയാണിത്. ഇതോടെ റെഡ്‌ലൈന്‍ കോറിഡോര്‍ ഒന്നിന്റെ നീളം 29 കിലോ മീറ്ററും 27 സ്റ്റേഷനുകളുമായി വര്‍ധിച്ചു. പഞ്ചഗുട്ട, ഇര്‍റുമന്‍സില്‍, ഖൈര്‍താബാദ്, ലക്ഡികാപൂള്‍, അസംബ്ലി, നമ്പള്ളി, ഗാന്ധിഭവന്‍, ഉസ്മാനിയ മെഡിക്കല്‍ കോളജ്, എം.ജി.ബി.എസ്, മലാക്‌പെട്ട്, ന്യൂമാര്‍ക്കറ്റ്, മൂസാരംബാഗ്, ദില്‍ഷുഖ് നഗര്‍, ചൈതന്യപുരി, വിക്‌ടോറിയ മെമ്മോറിയല്‍, എല്‍.ബി നഗര്‍ എന്നിവയാണ് പുതുതായി രൂപംകൊണ്ട സ്റ്റേഷനുകള്‍.
ലോകത്തെ പല മെട്രോകളിലും താന്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഹൈദരാബാദ് മെട്രൊ സൗകര്യങ്ങള്‍കൊണ്ട് വേറിട്ടുനില്‍ക്കുന്നതായി ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  14 days ago
No Image

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  14 days ago
No Image

ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു

uae
  •  14 days ago
No Image

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

uae
  •  14 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ മലയാളി ഇന്ന് യാത്ര തിരിക്കും

International
  •  14 days ago
No Image

സുപ്രഭാതം ജനവിശ്വാസം നേടിയ മാധ്യമം: മുഖ്യമന്ത്രി, 13-ാം വാർഷിക കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Kerala
  •  14 days ago
No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  15 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  15 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  15 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  15 days ago