ഫ്‌ളാറ്റില്‍ നിന്ന് താഴെ വീണ് സ്ത്രീക്ക് ഗുരുതരപരുക്ക്; ദുരൂഹത, ഫ്‌ളാറ്റുടമയെ ചോദ്യം ചെയ്യുന്നു
കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീക്ക് ഗുരുതരപരുക്ക്.
മറൈന്‍ ഡ്രൈവിന് സമീപമുള്ള ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്‌ളാറ്റിലാണ് സംഭവം.ഇന്നു രാവിലെ എട്ടുമണിക്കാണ് അപകടമുണ്ടായത്.
സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. തമിഴ്‌നാട് സ്വദേശിയായ കുമാരി (50)ക്കാണ് പരുക്കേറ്റത്. ആറാം നിലയില്‍ നിന്ന് സാരി കെട്ടിത്തൂക്കി താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടെയാണിവര്‍ താഴേക്കു വീണത്. ഫ്‌ളാറ്റിലെ ജോലിക്കാരിയായിരുന്നു കുമാരി. പത്തുദിവസം മുമ്പ് മാത്രമാണിവര്‍ കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍പോയി തിരികെവന്ന് ജോലിയില്‍ പ്രവേശിച്ചത്.
ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്. ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെയാണ് ഇവര്‍ ചാടിയതെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം.
അബദ്ധത്തില്‍ ഇവര്‍ ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണതാണോ എന്നും പരിശോധിക്കുന്നുണ്ട്.
ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നാണ് വീണ് പരുക്കേറ്റത്. തമിഴ്‌നാട് സേലം സ്വദേശിനിയാണിവര്‍. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരുക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്.
എന്താണ് സംഭവച്ചതെന്നതാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഫ്‌ളാറ്റ് ഉടമ തന്നെയാണിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമ അഡ്വ ഇംതിയാസ് പൊലിസ് കസ്റ്റഡിയിലാണ്. ഇയാളെ പൊലിസ് ചോദ്യം
ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."