HOME
DETAILS

ഇലക്ട്രോണിക്‌സ് ടെക്‌നോളജി ആക്‌സിലേറ്റര്‍: കെ.എസ്.യു.എം-സിഡാക് ധാരണാപത്രം ഒപ്പുവച്ചു

  
backup
September 29 2018 | 04:09 AM

%e0%b4%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%a8

തിരുവനന്തപുരം: വളര്‍ച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ഇലക്ട്രോണിക് ടെക്‌നോളജി ആക്‌സിലറേറ്റര്‍ (എ.സി.ഇ) തിരുവനന്തപുരത്തു സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കും കേരള സ്റ്റാര്‍ട്ടപ് മിഷനും (കെ.എസ്.യു.എം) ധാരണാപത്രം ഒപ്പുവച്ചു.
കെ.എസ്.യു.എം സി.ഇ.ഒ ഡോ. സജി ഗോപിനാഥും സിഡാക്ക് തിരുവനന്തപുരം എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ബി. രമണിയുമാണ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചത്.
സംസ്ഥാന ഐ.ടി ഇലക്ട്രോണിക്‌സ് സെക്രട്ടറി എം. ശിവശങ്കര്‍, സിഡാക് സീനിയര്‍ ഡയരക്ടര്‍ ശശി പി.എം എന്നിവരും സന്നിഹിതനായിരുന്നു.
ടെക്‌നോപാര്‍ക്കിലെ സിഡാക്ക് കാംപസിലായിരിക്കും ആക്‌സിലറേറ്റര്‍ പ്രവര്‍ത്തിക്കുക. സുസ്ഥിര സ്ഥാപനങ്ങളായി മാറുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ പിന്തുണ ഇവിടെനിന്നു ലഭിക്കും.
ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ക്ക് വേണ്‍ സോഫ്റ്റ്‌വെയര്‍ സൗകര്യം, ആധുനിക സാങ്കേതികവിദ്യ, വിദഗ്ധരില്‍നിന്നുള്ള മാര്‍ഗനിര്‍ദേശം, നിക്ഷേപസാധ്യതകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ആക്‌സിലറേറ്റര്‍ നല്‍കും.
ഇന്ത്യയില്‍ ഇലക്ട്രോണിക് ഗവേഷണത്തിനും വികസനത്തിനും അനുബന്ധ മേഖലകള്‍ക്കുമായി ഏറ്റവും മികച്ച സംവിധാനങ്ങളുള്ള സിഡാക്കുമായി സഹകരിക്കുന്നതുകൊണ്ട് ആഗോള നിലവാരമുള്ള സജ്ജീകരണങ്ങളും ലാബുകളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.
സിഡാക്കിന്റെ ഭൗതികവും ബൗദ്ധികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഈ ആക്‌സിലറേറ്ററിലുണ്ടാകും. ഇലക്ട്രോണിക്‌സിലും അനുബന്ധ മേഖലകളിലും ഉയര്‍ന്ന സാങ്കേതികമൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കുകയാണ് ആക്‌സിലറേറ്ററിന്റെ ലക്ഷ്യം. കേരളത്തിലെ സ്റ്റാര്‍ട്ടപ് മേഖലയ്ക്ക് സിഡാക്കിന്റെ അരലക്ഷം ചതുരശ്ര അടി സ്ഥലമാണ് സിഡാക്കില്‍ നിന്ന് ലഭിക്കുന്നതെന്ന് എം. ശിവശങ്കര്‍ പറഞ്ഞു.ഈ മേഖലയ്ക്ക് കൃത്യസമയത്ത് ലഭിക്കുന്ന കൃത്യമായ സഹായമാണിത്. വളര്‍ന്നു കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്. അവര്‍ക്ക് ടെക്‌നോപാര്‍ക്കില്‍ വളര്‍ന്നു വികസിക്കാനും അവിടെത്തന്നെ സ്ഥാപനങ്ങളായി മാറാനുമുള്ള അവസരമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത് രാജ്യത്ത് പുത്തന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏറ്റവും വലിയ ആക്‌സിലറേറ്ററായിരിക്കുമെന്ന് കെ.എസ്.യു.എം സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.സിഡാക്കിന്റെ പിന്തുണ ലഭിക്കുന്നതുകൊണ്ട് സ്വന്തം ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കിട്ടുന്ന മികച്ച അവസരമാണിത്. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് മുതല്‍കൂട്ടായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago