HOME
DETAILS

നിങ്ങള്‍ക്ക് നിങ്ങളെ വിശ്വാസമില്ലെങ്കില്‍

  
backup
December 06 2020 | 04:12 AM

534153145-2
 
 
അഞ്ചു സെന്റീമീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ നീളവുമുള്ള ആ പലക നിലത്തുവച്ച ശേഷം അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളോട് ചോദിച്ചു: ''ഈ പലകയ്ക്കു മുകളിലൂടെ നടക്കാന്‍ ആര്‍ക്കെല്ലാം ധൈര്യമുണ്ട്...?''
കുട്ടികള്‍ മുഴുവന്‍ കൈ പൊക്കി. ആരും മടിച്ചുനിന്നില്ല.
അധ്യാപകന്‍ പലകയെടുത്ത് രണ്ടു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ത്തിവച്ചു. ശേഷം അവരോട് ചോദിച്ചു: ''ഇപ്പോള്‍ ഇതിന്റെ മുകളിലൂടെ നടക്കാന്‍ ആര്‍ക്കെല്ലാം ധൈര്യമുണ്ട്...?'' 
ചോദ്യത്തിന് ആരും അനുകൂലമായ മറുപടി കൊടുത്തില്ല.. ആര്‍ക്കും അതിനു ധൈര്യമുണ്ടായിരുന്നില്ലെന്നതാണു കാരണം. അധ്യാപകന്‍ അവരോട് ചോദിച്ചു: ''എന്തിനാണു പേടിക്കുന്നത്. അടിയില്‍വച്ച അതേ പലക തന്നെയല്ലേ ഉയരത്തില്‍വച്ചത്...?''
അവര്‍ പറഞ്ഞു: ''നിലത്താകുമ്പോള്‍ വീഴുമെന്ന ഭയമില്ല. ഉയര്‍ത്തിവച്ചാല്‍ വീഴാന്‍ സാധ്യതയുണ്ട്..''
''സാധ്യതയല്ലേയുള്ളൂ.. ഉറപ്പില്ലല്ലോ..''
''എന്നാലും വീണാലോ...?''
''വീണാലോ എന്നു ചിന്തിക്കുന്നതിനു പകരം വീണില്ലെങ്കിലോ എന്നു ചിന്തിച്ചുനോക്കൂ. വീണാലോ എന്നു ചിന്തിച്ചുനടക്കുമ്പോഴാണ് വീഴുക. പരാജയപ്പെട്ടാലോ എന്നു ചിന്തിച്ചാലാണ് പരാജയപ്പെടുക.. ആത്മവിശ്വാസമാണ് കൂടെ വേണ്ടത്. വിജയചിന്തകളാണ് വിജയത്തിലെത്തിക്കുക.'' അധ്യാപകന്റെ പ്രതികരണം.
 
നമ്മെ ചലിപ്പിക്കുന്നതും സന്നദ്ധരാക്കുന്നതും ആത്മവിശ്വാസമാണ്. അതുണ്ടെങ്കിലേ മുകളിലെത്താനും മുകളിലൂടെ നടക്കാനും കഴിയൂ. അതു നഷ്ടപ്പെട്ടാല്‍ എന്നെന്നും താഴെ നില്‍ക്കാനല്ലാതെ കഴിയില്ല. 
ഒരിക്കല്‍ ഒരാള്‍ ഒരു ചിന്തകനോട് ചോദിച്ചു: ''ലോകത്ത് എന്തും സാധ്യമാണെന്നു പറയുന്നു. ശരിയാണോ..?''
ചിന്തകന്‍ പറഞ്ഞു: ''ശരിയാണ്.. അസാധ്യമെന്നു തെളിയിക്കപ്പെടുന്നതുവരെ..'' 
 
തനിക്ക് അസാധ്യമാണോ എന്നല്ല, ആര്‍ക്കും അസാധ്യമായതാണോ എന്നാണ് നോക്കേണ്ടത്. ഒരാള്‍ക്കു സാധിക്കുമെങ്കില്‍ അതു മറ്റൊരാള്‍ക്കും സാധിക്കുമെന്നാണ്. ഉയരത്തിലെത്തണമെങ്കില്‍ ആദ്യം സ്വമനസാലെ ഉയരത്തിലെത്തണം. എവറസ്റ്റ് കീഴടക്കണമെങ്കില്‍ ആദ്യം മനസില്‍ അതു കീഴടക്കണം. അതിനുശേഷമാണ് കയറ്റം ആരംഭിക്കേണ്ടത്. മനസാ കീഴടക്കിയില്ലെങ്കില്‍ ശരീരംകൊണ്ട് കീഴടക്കാന്‍ കഴിയില്ല. ബിസിനസ് ആരംഭിക്കാനിറങ്ങുമ്പോള്‍ പലവിധ ആശങ്കകളും വേട്ടയാടും. ജയപരാജയചിന്തകള്‍ മാറിമാറിവരും. എന്നാല്‍ അതിലേക്ക് സധൈര്യം ഇറങ്ങാന്‍ കഴിയണമെങ്കില്‍ ആദ്യം മനസില്‍ ആ ബിസിനസ് വിജയിക്കണം. മനസില്‍ കണ്ട ബിസിനസ് പരാജയപ്പെട്ടതാെണങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുദ്ദേശിക്കുന്ന ബിസിനസിലേക്ക് കാലെടുത്തുവയ്ക്കാന്‍ കഴിയില്ല. ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യാന്‍ പോകുമ്പോള്‍ അതില്‍ വിജയം വേണമെങ്കില്‍ ആദ്യം നിങ്ങളുടെ മനസില്‍ ആ ഇന്റര്‍വ്യൂ ജയിക്കണം. പരാജയപ്പെട്ടു തിരിച്ചുപോരുന്ന ചിത്രമാണു മനസിലുള്ളതെങ്കില്‍ നിങ്ങള്‍ക്ക് ആ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞാല്‍ തന്നെ പരാജയപ്പെടാനാണ് കൂടുതല്‍ സാധ്യത.
സഹപാഠികളായ രണ്ടു പേര്‍ കാലങ്ങള്‍ക്കുശേഷം കണ്ടുമുട്ടി. അതിലൊരാള്‍ ഡോക്ടറായിരുന്നു. മറ്റെയാള്‍ മുഴുകുടിയനും. കാര്യമായ ജോലിയും അദ്ദേഹത്തിനില്ല. ഡോക്ടര്‍ സുഹൃത്തിനോട് ചോദിച്ചു: ''എന്താണു സത്യത്തില്‍ നിനക്കു സംഭവിച്ചത്...? നീ ഇങ്ങനെയാകേണ്ട ആളായിരുന്നില്ലല്ലോ..''
അവന്‍ പറഞ്ഞു: ''സാഹചര്യമാണ് എന്നെ ഈ രൂപത്തിലെത്തിച്ചത്.''
 
''സാഹചര്യമോ..?! സാഹചര്യം നിന്നെ ഈ രൂപത്തിലെത്തിക്കുമ്പോള്‍ നീ നോക്കിനില്‍ക്കുകയായിരുന്നോ..?'' ഡോക്ടര്‍ ചോദിച്ചു. 
സാഹചര്യം എന്നെ ഈ നിലയിലാക്കി എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പലരുമുണ്ട് നമുക്കിടയില്‍. സാഹചര്യത്തിനല്ല, നമുക്കാണു സത്യത്തില്‍ കുഴപ്പം. നാം സാഹചര്യത്തിന്റെ ഉല്‍പന്നങ്ങളല്ല, ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഉല്‍പന്നങ്ങളാണ്. സാഹചര്യം എന്തുമാകട്ടെ, നാം എന്തു തീരുമാനമെടുക്കുന്നോ അതാണ് ഭാവിയില്‍ നാം. ലോകത്ത് വിജയം വരിച്ച പ്രതിഭകളുടെ ജീവിതവഴി ശ്രദ്ധിച്ചാല്‍ ഇക്കാര്യം ശരിക്കും ബോധ്യമാകും. സാഹചര്യം അവരെ കീഴടക്കും മുന്‍പ് അവര്‍ സാഹചര്യത്തെ കീഴടക്കി.
ഓരോരുത്തരും അവരവരുടെ ചിന്തകളുടെയും തീരുമാനങ്ങളുടെയും ഉല്‍പന്നങ്ങള്‍. എനിക്കു കഴിയും എന്ന് വിശ്വസിച്ചവര്‍ക്കാണ് കഴിയുന്നത്. ജയിക്കുമെന്നു ചിന്തിച്ചവരാണ് ജയിക്കുന്നത്. ഉയരാന്‍ ശ്രമിച്ചവരാണ് ഉയര്‍ന്നത്.
ജയിച്ചവരും തോറ്റവരും തമ്മിലുള്ള വ്യത്യാസം ഇത്രമാത്രം: 
ജയിച്ചവര്‍ അവരുടെ കഴിവുകളെ വിശ്വസിച്ചു.
തോറ്റവര്‍ അവരുടെ കഴിവുകളെ അവിശ്വസിച്ചു.
കഴിവുള്ളവരും കഴിവില്ലാത്തവരുമെന്നല്ല, കഴിവിനെ വിശ്വസിച്ചവരും അവിശ്വസിച്ചവരും എന്നാണു പറയേണ്ടത്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago