പാപ്പുവ ന്യൂ ഗ്വിനിയയില്‍ കൂട്ടക്കൊല
പോര്‍ട്ട് മോര്‍സ്ബെ: പസഫിക് സമുദ്രത്തോടു ചേര്‍ന്ന പാപ്പുവ ന്യൂ ഗ്വിനിയയില്‍ ഗോത്രവര്‍ഗക്കാര്‍ തമ്മിലെ പകയ്ക്കിരയായി രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടത് 23 പേര്.
ഞായറാഴ്ച മുനിമ ഗ്രാമത്തില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴു പേരും തിങ്കളാഴ്ച ഹെല പ്രവിശ്യയില്‍ 16 സ്ത്രീകളും കുട്ടികളും കൂട്ടക്കൊലയ്ക്കിരയായി.
ഇതില്‍ രണ്ടു ഗര്‍ഭിണികളും 15 വയസില്‍ താഴെയുള്ള എട്ടു കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് 'ദ ഗാര്ഡിയന്' റിപ്പോര്‍ട്ടു ചെയ്യുന്നു.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. തോക്കുകളും കത്തിയും ഉയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണിത്. ഇവിടുത്തെ 40 ശതമാനം ആളുകളും ദിവസം ഒരു ഡോളര്‍ മാത്രം വരുമാനമുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."