HOME
DETAILS

'ഇനി സ്വര്‍ഗത്തില്‍ കാണാം'; ഇസ്‌റാഈല്‍ വെടിവെച്ചു കൊന്ന ഫലസ്തീന്‍ ബാലനെ ഖബറടക്കി, കൊല്ലപ്പെട്ടത് 15ാം പിറന്നാള്‍ ദിനത്തില്‍

  
backup
December 08 2020 | 06:12 AM

world-palestinians-mourn-child-killed-2020

ഗസ: ഇസ്‌റാഈലിന്റെ തോക്കിനു മുന്നില്‍ ഒരു ഫലസ്തീന്‍ ജീവന്‍ കൂടി പൊലിഞ്ഞു. പതിനഞ്ചുകാരനായ അലി അബു ആലിയ ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചാം പിറന്നാള്‍ ദിനത്തിലാണ് അലി കൊല്ലപ്പെട്ടത്.

പിറന്നാള്‍ ദിനം വൈകിട്ട് കുടുംബം ജന്മദിന പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കെയാണ് ഇസ്രായേല്‍ സൈന്യം അലിയെ വധിച്ചുകളഞ്ഞത്. ഇഇ്രസ്‌റാഈലിന്റെ ഫലസ്തീന്‍ മണ്ണിലെ അനധികൃത കുടിയേറ്റത്തിനെതിരെ നിരന്തരമായി നടക്കുന്ന പ്രതിഷേധത്തിനിടെയാണ് അലിക്ക് വെടിയേല്‍ക്കുന്നത്.

[caption id="attachment_911940" align="aligncenter" width="630"] അലിയുടെ ഉമ്മയും സഹോദരിയും[/caption]

'പിറന്നാള്‍ ദിനം അലി വളരെയധികം സന്തോഷവാനായിരുന്നു. അവന്റെ ഉമ്മയോട് വൈകിട്ട് കേക്കെല്ലാം തയ്യാറാക്കി വെക്കാന്‍ പറഞ്ഞതായിരുന്നു. പക്ഷെ സ്വര്‍ഗത്തിലിരുന്ന് കേക്ക് കഴിക്കാനാണ് അവന്റെ വിധി'- അലിയുടെ പിതാവ് അയ്മന്‍ അല്‍ജസീറയോട് പറഞ്ഞു.

മുഅയ്യിറില്‍ എല്ലാ ആഴ്ചയും ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധം നടക്കാറുണ്ട്.

അലിയുടെ അടിവയറിനാണ് വെടിയേറ്റതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ അറിയിച്ചു. ഉടന്‍ തന്നെ റാമല്ലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

[caption id="attachment_911941" align="aligncenter" width="630"] അലിയുടെ ബന്ധു[/caption]

എന്നാല്‍ തങ്ങള്‍ രബര്‍ ബുള്ളറ്റുകള്‍ മാത്രമാണ് ഉപയോഗിച്ചതെന്ന വിശദീകരണവുമായി പതിവു പോലെ ഇസ്‌റാഈല്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ആരേയും കൊന്നിട്ടില്ലെന്നും അവര്‍ ന്യായീകരിക്കുന്നു.

സംഭവത്തിനെതിരെ യു.എന്‍ മിഡില്‍ ഈസ്റ്റ് വക്താവ് നിക്കോളായ് മ്ലഡെനോവ് കടുത്ത വിമര്‍ശനമുയര്‍ത്തി. എത്രയും പെട്ടെന്ന് ഇസ്‌റാഈല്‍ കൊലപാതകം സ്വതന്ത്രമായി അന്വേഷിക്കണമെന്നും, സംഭവം ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം ഇസ്‌റാഈല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഫലസ്തീന്‍ കുരുന്നാണ് അലി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago