ദ്യോകോവിച്ച് ഃ ഫെഡറര്‍
ലണ്ടന്‍: വിംബിള്‍ഡന്‍ ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചും സ്വിസ് താരം റോജര്‍ ഫെഡററും ഏറ്റുമുട്ടും. ഇന്നലെ നടന്ന മത്സരത്തില്‍ എതിരാളി ബാറ്റിസ്റ്റ അഗട്ടിനെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്. 6-2, 4-6, 6-3, 6-2 എന്ന സ്കോറിനായിരുന്നു ദ്യോകോവിച്ചിന്റെ ജയം. ആദ്യ സെറ്റ് സ്വന്തമാക്കിയ ദ്യോകോവിന് രണ്ടാം സെറ്റ് നഷ്ടമാവുകയായിരുന്നു. തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടതോടെ തിരിച്ച് വരാന്‍ സെര്‍ബിയന്‍ താരത്തിനായില്ല. രണ്ടാമത്തെയും മൂന്നാമത്തെയും പോയിന്റ് കൈക്കലാക്കിയതോടെയാണ് താരം ഫൈനലില്‍ പ്രവേശിച്ചത്. നാല് തവണ കിരീടം സ്വന്തമാക്കിയ ദ്യോകോവിച്ച് അഞ്ചാം വിംബിള്‍ഡന്‍ കിരീടം തേടിയാണ് ഇറങ്ങുന്നത്.
മറ്റൊരു സെമിയില്‍ റാഫേല്‍ നദാലിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-6, 1-6, 6-3, 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."