HOME
DETAILS

ലോക വയോജനദിന ചിന്തകള്‍

  
backup
September 30 2018 | 18:09 PM

international-day-for-older-persons-spm-today-articles

ഒക്‌ടോബര്‍ ഒന്ന് ലോക വയോജന ദിനമായി ആചരിക്കുകയാണ്. 1982-ല്‍ വിയന്നയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ അംഗരാജ്യങ്ങളുടെ സമ്മേളനമാണ് വയോജന പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിച്ചത്. പ്രഖ്യാപനം നടപ്പിലാക്കുന്നതില്‍ അംഗരാഷ്ട്രങ്ങള്‍ വീഴ്ചവരുത്തി എന്ന് 1991-ല്‍ യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി വിലയിരുത്തുകയുണ്ടായി. അതിനുശേഷം ഒരു ദശാബ്ധത്തോളം കാത്തിരിക്കേണ്ടിവന്നു ഇന്ത്യയില്‍ വയോജന നയം കൊണ്ടുവരാന്‍. വീണ്ടും എട്ട് വര്‍ഷങ്ങള്‍ക്കുശേഷം 2007-ലാണ് പാര്‍ലമെന്റ് മെയിന്റനന്‍സ് ആന്റ് സീനിയര്‍ സിറ്റിസന്‍സ് ആക്ട് പാസാക്കുന്നത്.


ഭാരത സര്‍ക്കാരിന്റെ വയോജന നയവും തദനുസൃതമായി എടുത്തിട്ടുള്ള നടപടികളും പ്രായോഗിക തലത്തില്‍ പരാജയമാണ്. വയോജനങ്ങളുടെ സംരക്ഷണം മക്കളുടേയും ചെറുമക്കളുടേയും തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങളിലൂടെ ചെയ്തിട്ടുള്ളത്.
ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി അനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്ന 60 വയസിനു മുകളിലുള്ള വയോജനങ്ങള്‍ക്ക് പ്രതിമാസം 525 രൂപ പെന്‍ഷനായി നല്‍കുന്നുണ്ട്. ഇതില്‍ പകുതിയാണ് കേന്ദ്രവിഹിതം. ഇതുവരെ 18 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഈ സ്‌കീം നടപ്പിലാക്കിയിട്ടുള്ളത്. അപ്പോള്‍ അര്‍ഹരായ വയോജനങ്ങള്‍ക്കെല്ലാം ഭാരതത്തില്‍ ഈ സ്‌കീംകൊണ്ട് പ്രയോജനം കിട്ടിയിട്ടില്ല എന്നര്‍ത്ഥം. ആറ് സംസ്ഥാനങ്ങളില്‍ കേന്ദ്രവിഹിതമായ 250 രൂപമാത്രമാണ് നല്‍കുന്നത്. ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതാക്കള്‍ മുഖേനയാണ് പ്രസ്തുത പെന്‍ഷന്‍ നല്‍കി വരുന്നത്. അങ്ങനെയെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
2007-ല്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമത്തിനും പരിപാലനത്തിനും വേണ്ടിയുള്ള നിയമം പാസാക്കിയെങ്കിലും മൂന്ന് സംസ്ഥാനങ്ങളൊഴികെ മറ്റൊരിടത്തും ഈ നിയമം നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള ചട്ടങ്ങള്‍ പാസാക്കുകയോ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുകയോ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്തിട്ടില്ല. ദേശീയ വയോജന നയം അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സുരക്ഷ ഭാരതത്തിലൊരിടത്തും ഒരു മുതിര്‍ന്ന പൗരനും ലഭിക്കുന്നില്ല.
ഭരണാധികാരികള്‍ വയോജന പ്രശ്‌നത്തെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഖേദകരമായ സംഗതി. രാഷ്ട്രീയ നേതൃത്വമാണ് ഇതില്‍ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതും ബ്യൂറോക്രസിയുടെ അലസമായ സമീപനത്തിന് അറുതിവരുത്തി അസംഘടിതരും രോഗികളും ദരിദ്രരുമായ വയോജനങ്ങളെ രക്ഷിക്കേണ്ടതും.
വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതു മാത്രമല്ല ആലോചനാ വിഷയമായിട്ടുള്ളത്. മരിക്കുന്നതുവരെ വൃദ്ധജനങ്ങളെ താരതമ്യേന ആരോഗ്യമുള്ളവരാക്കി നിര്‍ത്തുകയെന്നതും ഗൗരവതരമായ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ്. ഇതിനുപറ്റിയ തരത്തില്‍ സമഗ്രമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.
കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച വയോജന നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയാല്‍ വൃദ്ധജനസമൂഹത്തിന് അത് വളരെ ആശ്വാസകരമായിരിക്കും. വിപുലമായ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത നയപ്രഖ്യാപനം നടപ്പിലാക്കുന്നതിന് ഒരു പ്രത്യേക വകുപ്പോ ഏജന്‍സിയോ ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള മനസാണ് സര്‍ക്കാരിനുണ്ടാകേണ്ടത്. കഴിഞ്ഞകാലത്ത് തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുകയും അതിനുസരിച്ച പെന്‍ഷന്‍മാത്രം ലഭിക്കുകയും ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇക്കാലത്തെ വിലക്കയറ്റത്തേയും പണപ്പെരുപ്പത്തേയും നേരിടാന്‍ കഴിയുകയില്ല.
ആനുപാതികമായ കോമ്പന്‍സേഷന്‍ നല്‍കുകയെന്നതാണ് കരണീയമായിട്ടുള്ളത്. ഏത് ഗുരുതരമായ രോഗാവസ്ഥയിലും ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരുന്ന ഇന്നത്തെ അവസ്ഥയില്‍ സമഗ്രമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അക്ഷന്തവ്യമാണ്. നിലവില്‍ ഒരു പെന്‍ഷനും ലഭിക്കാത്ത വയോജനങ്ങള്‍ക്ക് പ്രതിമാസം 2000 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം.
ഭൂതകാലത്തിലേക്കും ഭാവിയിലേക്കുമുള്ള വാതായനങ്ങളാണ് മുതിര്‍ന്നവര്‍. ഇന്നത്തെ തലമുറ നിര്‍വഹിക്കുന്ന ഉത്തരവാദിത്തമാണ് ഭാവിതലമുറയെ രൂപപ്പെടുത്തുന്നത്. തലമുറകളായി കൈമാറിവരുന്ന ഒരു പ്രക്രിയയാണിത്. പ്രായമാകുക എന്നത് സ്വാഭാവികമായ കാര്യമാണ്. എല്ലാ മനുഷ്യരും കടന്നുപോകുന്ന ആ പ്രക്രിയയില്‍ താങ്ങും തണലും സാന്ത്വനവുമായി നില്‍ക്കേണ്ടതും മുതിര്‍ന്ന പൗരന്മാരുടെ പ്രാധാന്യവും അവരുടെ സംഭാവനകളും തിരിച്ചറിയേണ്ടതും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കര്‍ത്തവ്യമാണ്. ലോക വയോജനദിനം ഇതാണ് നമ്മെ ഒര്‍മ്മിപ്പിക്കുന്നത്.

(സീനിയര്‍ സിറ്റിസന്‍സ് സര്‍വിസ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ് രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago