സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നാളെ
കല്‍പ്പറ്റ: ജില്ലയിലെ സമ്പൂര്‍ണ വൈദ്യൂതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നാളെ രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും.
സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സമ്പൂര്‍ണ വൈദ്യുതീകരണം. ജൂണിലാണ് സമ്പൂര്‍ണ വൈദ്യൂതീകരണം ലക്ഷ്യമിട്ട് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഒ.ആര് കേളു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, ഡിസ്ട്രിബ്യൂഷന്‍ സേഫ്റ്റി ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് ചീഫ് എന്‍ജിനിയര്‍ പി കുമാരന്, ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."