സമസ്ത ഇസ്‌ലാമിക് സെന്റർ അൽഖോബാർ ഷമാലിയ ഏരിയ കമ്മിറ്റി നിലവിൽ വന്നു
ദമാം: സമസ്ത ഇസ്‌ലാമിക്ക് സെന്റർ അൽഖോബാർ ഷമാലിയ ഏരിയയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മരക്കാർ കുട്ടി ഹാജി അധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡി യോഗം സയ്യിദ് അലി അക്ബർ തങ്ങൾ ഉദ്ഘാടനം ചെയ്യുകയും ശിഹാബ് വി. പി റിപ്പോർട്ട് അവതരിപ്പിക്കുകയും, "സമസ്ത എന്തിന് വേണ്ടി" എന്ന വിഷയത്തിൽ അബ്ദുൽ നാസർ ദാരിമി അസ്അദി മുഖ്യ പ്രഭാഷണം നടത്തുന്നുകയും ചെയ്തു.
പ്രധാന ഭാരവാഹികൾ: മരക്കാർകുട്ടി ഹാജി (ചെയർമാൻ), ജലാലുദ്ധീൻ മൗലവി (പ്രസിഡന്റ്), റാഫി പുറവൂർ (ജന: സെക്രട്ടറി), നജ്മുദ്ധീൻ വേങ്ങാട് (ട്രഷറർ), സഹഭാരവാഹികൾ: അബ്ദുൽ അസീസ് കൊളങ്ങര, അബ്ദുൽ റഹ്‌മാൻ പൂളപ്പാടം (വൈസ് ചെയർമാൻ), ശിഹാബ് വി.പി, അഷ്‌റഫ് ഒളവണ്ണ (വൈസ് പ്രസിഡന്റ്), അബ്ദുൽ റഹ്‌മാൻ ഉദുമ (വർക്കിംഗ് സെക്രട്ടറി), സുബൈർ പട്ടാമ്പി (ഓർഗനൈസിംഗ് സെക്രട്ടറി), അബ്ദുൽ റഷീദ് തവക്കൽ, അസൈനാർ വളാഞ്ചേരി (ജോയിന്റ് സെക്രട്ടറി).
സബ് കമ്മിറ്റി ഭാരവാഹികൾ: ദഅ്‌വ ചെയർമാൻ: അൻഷാദ് വാഫി, കൺവീനർ: അജ്മൽ വാഫി, റിലീഫ് ചെയർമാൻ: സഗീർ അങ്കമാലി, കൺവീനർ: സലിം കുറ്റിക്കാട്ടൂർ, വിഖായ ചെയർമാൻ: മുഹമ്മദ് റഫീഖ് അരിമ്പ്ര, കൺവീനർ: സഹീർ കണ്ണൂർ, സർഗലയം ചെയർമാൻ: ശറഫുദ്ധീൻ പാലാഴി, സർഗലയം കൺവീനർ: മുഹമ്മദ് ആക്കോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."